പാസ് സെക്രട്ടേറിയറ്റ് വ്യാഴാഴ്ച



പാസ് യു.എ.ഇ.യുടെ സെക്രട്ടേറിയറ്റ് വ്യാഴാഴ്ച നഹ്ദയില്‍ ചേരും . ശാന്തിനഗറില്‍ പാസ് നടത്തിയ വിജ്ഞാനസദസ്സിന്റെ അവലോകനവും പുതിയ പരിപാടികളും അന്നു ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ഞങ്ങളുടെ അഭിവാദ്യങ്ങള്‍


വി.കെ.യുടെ വിയോഗത്തില്‍ പാസ് അനുശോചിച്ചു


ശാന്തിനഗറിലെ ജമാഅത്തിന്റെ രൂപീകരണം കാലം മുതല്‍  അതിന്റെ ഭാഗവാക്കാകുകയും നാട്ടിലെ എല്ലാ സംരഭങ്ങളിലും മുന്നില്‍ നടക്കുകയും ചെയ്ത വി.കെ.യുടെ നിര്യാണത്തില്‍ പാസ് അനുശോചിച്ചു. എല്ലാവരോടും ഊശ്മള സ്നേഹ ബന്ധം പുലര്‍ത്തിയ പകരം വെക്കാനില്ലാത്ത പഴയ തലമുറയിലെ ഒരു കണ്ണിയെയാണ്, അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നാടിനു നഷ്ടമായിരിക്കുന്നതെന്നും ആ വിടവിനെ തരണം ചെയ്യാന്‍ നാട്ടിലെ പ്രസ്ഥാനത്തിനും വിശിഷ്യാ അദ്ദേഹത്തിന്റെ കുടുംബത്തിനും ദൈവം കഴിവു നല്‍കട്ടെ എന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വിജ്ഞാന സദസ്സിനു പ്രൌഡോജ്വല തുടക്കം


ശാന്തിനഗറിലെ ഈദ് ഗാഹില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഈ വര്‍ഷത്തെ വിജ്ഞാന സദസ്സിനു പ്രൌഡോജ്വല തുടക്ക.
വി.കെ.യുടെ വിയോഗം മൂലമുണ്ടായ വിശാദമുറ്റിയ അന്തരീക്ഷത്തില്‍ അദ്ദേഹം നട്ടുവളര്‍ത്തിയ പ്രസ്ഥാനത്തിന്റെ മണ്ണില്‍  മഹല്ല് പ്രസിഡന്റ് എം. ഇബ്രാഹിം മാസ്റ്റര്‍ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഹല്‍ഖാ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ സദസ്സിനു സ്വാഗതമോതി.

വിജ്ഞാന സദസ്സ്

 ഫെബ്രുവരി 2 മുതല്‍  ശാന്തിനഗറില്‍

ഫെബ്രുവരി - 2  ഉദ്ഘാടനം
എം. ഇബ്രാഹിം മാസ്റ്റര്‍ ( മഹല്ല് പ്രസിഡന്റ്)
സുലൈമാന്‍ അസ്ഹരി ചാവക്കാട്
വിഷയം : കുടും ബ ജീവിതം

ഫെബ്രുവരി - 3
പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി
വിഷയം : പരലോകം

ഫെബ്രുവരി - 4
ബഷീര്‍ ഹസന്‍ നദ് വി
വിഷയം : മുഹമ്മദ് നബി ജീവിതവും സന്ദേശവും
 
ഫെബ്രുവരി - 5
നസീമ ടീച്ചര്‍
വിഷയം : മുസ്ലിം സ്ത്രീ പൊതു സമൂഹത്തില്‍

ഫെബ്രുവരി - 6
ബാബ ജീറാനി
വിഷയം : സല്‍ക്കര്‍മ്മങ്ങളിലൂടെ ധന്യരാകുക.
 
ഫെബ്രുവരി - 7
ജി.കെ. എടത്തനാട്ടുകര
വിഷയം : മോക്ഷത്തിന്റെ മാര്‍ഗ്ഗം

വിജ്ഞാന സദസ്സ്


ഫെബ്രുവരി 2 വ്യാഴം     - സുലൈമാന്‍ അസ് ഹരി ചാവക്കാട്.

ഫെബ്രുവരി 3 വെള്ളി    - പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി.

ഫെബ്രുവരി 4 ശനി          - ബഷീര്‍ ഹസന്‍ നദ് വി പാലക്കാട്.

ഫെബ്രുവരി 5 ഞായര്‍   - നസ്വിയ ഓമശ്ശേരി.

ഫെബ്രുവരി 6 തിങ്കള്‍    - ബാവ മുസല്യാര്‍ ജീറാനി.

ഫെബ്രുവരി 7 ചൊവ്വ   - ജി.കെ. എടത്തനാട്ടുകര.