അക്രമണത്തില്‍ പ്രതിഷേധിച്ചു.

വേളം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലെ അപാകതകളെ കുറിച്ച് ചര്‍ച്ച ചെയ്യനായി ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലെ കയ്യാങ്കളിയെ തുടര്‍ന്ന് ഉണ്ടായ യു.ഡി.എഫ്- എല്‍. ഡി.എഫ് സംഘര്‍ഷത്തിനിടെ ജനകീയ വികസന സമിതി പ്രവര്‍ത്തകന്‍ പൂളക്കൂല്‍ മീത്തലെ പഴങ്കാവിലെ അഷ്റഫിന്റെ കട തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത നടപടിയില്‍ പാസ് പ്രതിഷേധിച്ചു. എന്തടിസ്ഥാനത്തിലാണ് ജനക്കീയ വികസന സമിതി പ്രവര്‍ത്തകന്റെ കട ആക്രമിച്ചതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അണികളെ നിലക്കു നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടി നേത്രുത്വം തയ്യാറാകണമെന്നും ജനകീയ വികസന സമിതി പ്രവര്‍ത്തകന്റെ കട തകര്‍ത്തതില്‍ ദുരൂഹതയുണ്ടെന്നും പാസ് ഭാരവാഹികള്‍ പറഞ്ഞു.

ബാധ്യതകള്‍ ബഹിഷ്ക്കരിക്കാമോ...ഇതേതു മതം...??!

വേളത്ത് നടന്ന കല്യാണ ബഹിഷ്കരണത്തെക്കുറിച്ച് സഹോദരന്‍ ജാഫര്‍ മണിമലയുടെ കുറിപ്പ് വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"http://vazhivilaku.blogspot.com/2010/06/blog-post_10.html"

നന്മയ്ക്കു വേണ്ടി ഒന്നിക്കണം - പി.അഷ്റഫ്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ സന്ധിയില്ലാ സമരം നടത്തുമ്പോള്‍ നാട്ടില്‍ സമാധാനവും നന്മയും പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ബ്ര:പി.അശ്രഫ് പറഞ്ഞു. പാസ് അംഗങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കാലങ്ങളിലുണ്ടായ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലോ ചില വ്യക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയുടെ പേരിലോ ഒരു സംഘടനയെ തന്നെ അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ലെന്നും ആശയ സംവാദങ്ങളിലൂടെ തെറ്റിദ്ദാരണകള്‍ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡലിസത്തിലമര്‍ന്നിരുന്ന ഒരു സമൂഹത്തെ സാംസ്കാരികവും ധാര്‍മികവുമായ പുരോഗതിയിലേക്ക് നയിച്ചതും നാട്ടിലെ ഇന്ന് കാണുന്ന എല്ലാ സംരംഭങ്ങള്‍ക്കും മുന്നിട്ടിറങ്ങിയതും ഇസ്ലാമിക പ്രസ്ഥാനമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പി.എം ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ റബീഅ സ്വാഗതം പറഞ്ഞു.

പ്രവേശനോല്‍സവ സമ്മാനം

കുടകള്‍ വിതരണം ചെയ്യും

പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍ പാസിന്റെ നേത്രുത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോല്‍സവ സമ്മാനമായി കുടകള്‍ വിതരണം ചെയ്യാന്‍ പാസ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പി.എം ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍വറലി എം, സലീം എ.കെ, അലി കെ.കെ, നൌഫല്‍ എ.കെ, റബീഅ പി.കെ എന്നിവര്‍ സംസാരിച്ചു.

പാസ് രൂപീകരിച്ചു.

ശാന്തിനഗറിലെ പ്രവാസികളുടെ കൂട്ടായ്മ പാസ് രൂപീകരിച്ചു. പ്രഥമ ജനറല്‍ ബോഡി യോഗത്തില്‍ അന്‍ വറലി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹീകളുടെ തെരഞ്ഞെടുപ്പിന്. എ.കെ. സലീം നേത്രുത്വം കൊടുത്തു. പ്രസിഡ്ന്റായി പി.എം . ഇഖ്ബാലിനെയും സെക്രട്ടറിയായി പി.കെ റബീഇനെയും ട്രഷററായി കരുവാറക്കുഴി അലിയെയും തെരഞ്ഞെടുത്തു. നന്മയില്‍ സഹകരിക്കാന്‍ തയ്യാറുള്ള എല്ലാവരെയും കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പറഞ്ഞു.