അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!


പാസിന്റെ ശാന്തിനഗറിലെ കമ്മറ്റിയുടെ മെമ്പര്‍ കൂടിയാണ് മുഹമ്മദലി. നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പോണ്ടിച്ചേരി കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഫിലും നെറ്റും കരസ്ഥമാകിയിട്ടുണ്ട്. മുന്നോട്ടുള്ള ചുവടുവെപ്പിന് യു.എ.ഇ.യിലെ ശാന്തിനഗര്‍ പ്രവാസി സമൂഹത്തിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

വാര്യമണ്ണില്‍ നജീബ് യു.എ.ഇ. യിലേക്ക്

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം വാര്യമണ്ണില്‍ നജീബ് ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരിയില്‍ നിന്നും എമിറേറ്റ്സ് വിമാനത്തിന് യു.എ.ഇ. യിലേക്ക് യാത്രതിരിക്കും . നാളെ പുലര്‍ച്ചെ അദ്ദേഹം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് പാസ് ഭാരവാഹികള്‍ അറിയിച്ചു. പാസ്-യു.എ.ഇ യുമായി ബന്ധപ്പെട്ടാല്‍ അദ്ദേഹത്തിന്റെ നമ്പര്‍ ലഭിക്കുന്നതാണ്.