സെക്രട്ടറിക്കു നേരെ ആക്രമണം പാസ് പ്രതിഷേധിച്ചു

എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി ടി.ശാക്കിറിനും അവധിക്കു നാട്ടിലെത്തിയ പാസ് സെക്രട്ടറി റബീഇനും നേരെ ഇരുളിന്റെ മറവില്‍ നടത്തിയ അക്രമണത്തില്‍ പാസ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ നിന്നും സമാധാന അന്തരീക്ഷത്തിലേക്ക് നാട് നീങ്ങുമ്പോള്‍ ഇരുട്ടിനെ മറവില്‍ അക്രമം അഴിച്ചു വിട്ട് ശാന്തിനഗറിന്റെ ഭൂമി വീണ്ടും കലാപ കലുഷിതമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സാമൂഹിക ദ്രോഹികളെ ഒട്ടപ്പെടുത്തണമെന്നും പാസ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് പാസിന്റെ അഭിവാധ്യങ്ങള്‍

ശാന്തിനഗര്‍ എസ്.ഐ.ഒ. നടത്തുന്ന ഹൈദരാബാദ് യാത്രയ്ക്ക് പാസ് അഭിവാധ്യങ്ങള്‍ നേര്‍ന്നു. പ്രോത്സാഹനമായി പാസ് അനുവദിച്ച ഫണ്ട് ഈ ആഴ്ച കൈമാറും.

പി.എസ്.സി. വിവരങ്ങള്‍ പാസ് ബ്ലോഗിലൂടെ അറിയാം

പാസ് ബ്ലോഗില്‍ വലതു ഭാഗത്തായി ഇവയും കാണാം എന്നതിനു താഴെ കൊടുത്തിരിക്കുന്ന പി.എസ്.സി. ചോദ്യോത്തരങ്ങള്‍ എന്ന സ്ഥലത്തു ക്ലിക്ക് ചെയ്താല്‍ വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങള്‍, ഒഴിവുകള്‍, നിയമനങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ലഭിക്കും.