സമാധനത്തിന്റെ,
സാഹോദര്യത്തിന്റെ,
നന്മയുടെ,
ഈദ് ആശംസകള്‍

ലൈലത്തുല്‍ ഖദര്‍ എളവനച്ചാല്‍ ജുമാ മസ്ജിദ് ഒരുങ്ങി.


വിശുദ്ധ മാസത്തിലെ അവസാന രാവുകളെ വരവേല്‍ക്കാന്‍ ശാന്തിനഗര്‍ മഹല്ല് സിരാകേന്ദ്രമായ എളവനച്ചാല്‍ ജുമാ മസ്ജിദ് ഒരുങ്ങി. ഇന്ന് പള്ളിയില്‍ മഹല്ല് നിവാസികള്‍ ഒന്നടങ്കം വന്നെത്തുന്ന  ഇഫ്താര്‍ മീറ്റ് നടക്കും. പ്രാര്‍ത്ഥനകള്‍ക്കെത്തുന്നവര്‍ക്കായി എല്ലവിധ സൌകര്യങ്ങളും മഹല്ല് കമ്മറ്റിയുടെ നേത്രുത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നമസ്കാരത്തിനും ഖത്തീബ് കെ.പി.കെ. ഇസ്ലാഹി നേത്രുത്വം കൊടുക്കും.

സമാധാനം വീണ്ടെടുക്കുക - പാസ്


ശാന്തിനഗറില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പാസ് നടുക്കം രേഖപ്പെടുത്തി. ശാന്തിനഗറിന്റെ ചരിത്രത്തില്‍ കേടുകേള്‍വി പോലുമില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കാതിരിക്കാനും നാടിന്റെ പേരിനെയും സംസ്കാരത്തെയും  കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്താനും ജാതിമത ഭേതമന്യേ എല്ലവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പാസ് ആവശ്യപ്പെട്ടു. വിള്ളല്‍ വീണ സൌഹാര്‍ദം എത്രയും വേഗം പുന:സ്രുഷ്ടിക്കാന്‍ കഴിയട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി ആശങ്ക പ്രകടിപ്പിച്ചു.

 വിവിധ ജനവിഭാഗങ്ങല്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ പതിററാണ്ടുകളായി ജീവിച്ചുവരുന്ന ഒരു പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും പ്രദേശത്തെ മത-സാമൂഹിക-രാഷ്ടിയ നേത്രത്തവും നിയമപാലകരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഹല്‍ഖാ യോഗം ആവശ്യപ്പെട്ടു.ശാന്തിയും സമാധാനവും നില നിര്‍ത്താന്‍ മുന്നിട്ടിറങ്ങാനും യോഗം ആഹ്വാനം ചെയ്തു.പ്രസിഡന്റ് പി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

ജനകീയ വികസന സമിതി അപലപിച്ചു.

 ശാന്തിനഗറില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പ് നടത്താനുളള സാമൂഹിക വിരുദ്ധശക്തികളുടെ ശ്രമത്തെ സമൂഹം തിരിച്ചറിയണം.പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എം.സിദ്ധീഖ് മാസ്‌ററര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ താരാ റഹീം,സി.എം ദാമോദരന്‍,ടി.ശാക്കിര്‍ സംസാരിച്ചു

വേളം ശാന്തിനഗറിലെ അനിഷ്ഠ സംഭവങ്ങളില്‍ സര്‍വ്വകക്ഷി യോഗം അപലപിച്ചു

. കഴിഞ്ഞദിവസങ്ങളില്‍ വേളം ശാന്തിനഗറിലുണ്ടായ വിവിധങ്ങളായ അനിഷ്ഠ സംഭവങ്ങളില്‍ ശാന്തിനഗറില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അപലപിച്ചു. പഞ്ചായത്ത് പ്രസിഡന്റ്    കെ സി സല്‍മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.എന്‍.കെ രാമചന്‍ദ്രന്‍, എന്‍.കെ ശശി മാസ്‌ററര്‍,കെ.പി.പവിത്രന്‍.എന്‍.വി.അബ്ദുല്ല മാസ്‌ററര്‍,സി.എം കുമാരന്‍,കെ.ഇബ്‌റാഹിം മാസ്‌ററര്‍,ഇ.ബഷീര്‍,പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സി. പി.കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ വാര്‍ഡ് മെമ്പര്‍ താരാ റഹീമിന്റെ നേത്രത്തത്തില്‍ ജനജാഗ്രതാ സമിതി രൂപീകരിച്ചു.വാര്‍ഡ് മെമ്പര്‍ താരാ റഹീം സ്വാഗതം പറഞ്ഞു.

അറിവും അനുഭൂതിയുമായി ഇഫ്താര്‍ സംഗമം

ജമാഅത്തെ ഇസ്ലാമി ചേരാപുരം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പൂളക്കൂലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രദേശ വാസികള്‍ക്ക് പുതിയൊരനുഭവമായി മാറി.സോളിഡാരിററി സംസ്ഥാന ജന:സെക്ര: ടി. മുഹമ്മദ് വേളം റമദാന്‍ സന്ദേശം നല്‍കി. അശ്‌റഫ് പൂളക്കൂല്‍ സ്വാഗതം പറഞ്ഞു.

സ്കൂള്‍ പാര്‍ ലിമെന്റ് ഇലക്ഷന്‍ SIO വിന് ഉജ്വല വിജയം.


വേളം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷനില്‍ ഒറ്റക്ക് മല്‍സരിച്ച എസ്.ഐ.ഒ. ഒരു സീറ്റ് കരസ്ഥമാക്കി.രണ്ട് സീറ്റുകളിലേക്കാണ് എസ്.ഐ.ഒ. മല്‍ സരിച്ചത്. VIII-E ക്ലാസില്‍ മല്‍സരിച്ച പി.കെ. സജാദ് ആണ് ഈ ഉജ്വല വിജയം കരസ്ഥമാക്കിയത്. പോള്‍ ചെയ്ത 33 വോട്ടില്‍ 25 ഉം എസ്.ഐ.ഒ വിന് ലഭിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ നിരന്തര സംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കുത്തരങ്ങായ വേളം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങി കലാലയ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയ എസ്.ഐ.ഒ. പ്രവര്‍ത്തകരെ ശാന്തിനഗര്‍  ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ. എന്നിവ അഭിനന്ദിച്ചു.

ഐക്യത്തിന്റെ സന്ദേശമുയര്‍ത്തി പാസ് ഇഫ്താര്‍.

യു.എ.ഇയിലെ ശാന്തിനഗറുകാരുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ശാന്തിനഗറും ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഹല്‍ഖയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ നന്മയെ സ്നേഹിക്കുന്നവരുടെ ഒത്തു ചേരലിന് വേദിയായി. രാഷ്ട്രീയ അതിക്രമങ്ങള്‍ക്കൊന്നും ശാന്തിനഗറിന്റെ മനസ്സിനെ വിഘടിപ്പിക്കാന്‍ കഴിയില്ലെന്നും അതിനൊന്നും ഈ മണ്ണില്‍ സ്ഥാനമില്ലെന്നും വിളിച്ചോതുന്ന രീതിയില്‍ ജാതി മത ഭേദമന്യേ 400 ല്‍ പരം ആളുകളാണ് ഇഫ്താര്‍ മീറ്റിലേക്ക് ഒഴുകിയെത്തിയത്. സംഘാടനം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും മീറ്റ് ശ്രദ്ദേയമായി.

 
ഇഫ്താറിന്  തൊട്ടു മുമ്പായി മദ്റസ അങ്കണത്തില്‍ മഹല്ല് സെക്രട്ടറി പി.കെ. അഷ്റഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍  നടന്ന സംഗമത്തില്‍ സോളിഡാരിറ്റി പ്രസിഡന്റ് ടി. ശാക്കിര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി മനോജന്‍, പവിത്രന്‍ മാസ്റ്റര്‍, ഹല്‍ഖാ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍ പ്പിച്ചു.
ഹല്‍ഖാ നാസിം പി.അഷ്റഫ്, വാര്‍ഡ് മെമ്പര്‍ താരറഹീം, പാസ് പ്രസിഡന്റ് പി.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേത്രുത്വം കൊടുത്തു.

പ്രവാസി ഭൂമിയില്‍ കൊടും ചൂടില്‍ നോമ്പെടുക്കുന്ന, നാട്ടിലെ നോമ്പും ഇഫ്താറുമൊക്കെ ഒരു നൊമ്പരമായി മനസ്സില്‍ കൊണ്ടുനടക്കുന്ന പല കാരണങ്ങളാല്‍ നാട്ടിലെ നോമ്പ് അനുഭവിക്കാന്‍ കഴിയാതെ പോയ പാസ് പ്രവര്‍ത്തര്‍ക്ക് ഈ നന്മയുടെ കൂട്ടായ്മയ്ക്ക് അകലെ ഇരുന്നു കൊണ്ട് പങ്കാളികളാകാന്‍ കഴിഞ്ഞത് മനസ്സില്‍ സന്തോഷത്തിന്റെ കുളിര്‍ മഴ പെയ്യിച്ചു..

ജനകീയ വികസന സമിതി അംഗത്തെ തഴഞ്ഞു; മന്ത്രിയുടെ പരിപാടി എല്‍.ഡി.എഫ് ബഹിഷ്‌കരിച്ചു.

       ശാന്തിനഗറിന് കടുത്ത അവഗണന       

വേളം: കാക്കുനിയില്‍ മന്ത്രി എം.കെ. മുനീര്‍ പങ്കെടുത്ത തെരുവുവിളക്ക് ഉദ്ഘാടന ചടങ്ങ്, ജനകീയ വികസന സമിതി അംഗം താര റഹീമിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങളും പാര്‍ട്ടി പ്രതിനിധികളും ബഹിഷ്‌കരിച്ചു. അധ്യക്ഷത വഹിക്കേണ്ട സ്ഥലം എം.എല്‍.എ കെ.കെ. ലതികയും എത്തിയിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ എല്ലാ കക്ഷികളെയും ക്ഷണിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനമായതാണത്രെ. എന്നാല്‍, പരിപാടിയുടെ ക്ഷണക്കത്തില്‍ താര റഹീമിന്റെ പേര്‍ ഉള്‍പ്പെടുത്തിയില്ല.

നേരത്തേ ഭരണസമിതി യോഗത്തില്‍ എല്ലാ കക്ഷികളെയും ക്ഷണിക്കാന്‍ തീരുമാനിച്ചപ്പോള്‍ റഹീമിന്റെ കക്ഷിയെ ക്ഷണിക്കുന്നത് മുസ്‌ലിംലീഗില ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നത്രെ. ഇതേതുടര്‍ന്ന് റഹീമിനെ തന്നെ പങ്കെടുപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതും അവസാന നിമിഷം അട്ടിമറിക്കുകയായിരുന്നെന്നാണ് ആരോപണം. ശാന്തിനഗര്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് റഹീം പഞ്ചായത്തിലെത്തിയത്. തെരുവുവിളക്കുകള്‍ അനുവദിച്ചതില്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളെ അവഗണിച്ചതായും പരാതിയുണ്ട്. ശാന്തിനഗര്‍ വാര്‍ഡില്‍ ഒരു വിളക്കുമാത്രമാണ് അനുവദിച്ചത്.

സമൂഹ നോമ്പുതുറ ആഗസ്ത് 13ന്.

ശാന്തിനഗറിലെ ഈ വര്‍ഷത്തെ സമൂഹ നോമ്പുതുറ ആഗസ്ത് 13 ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മഴ കണക്കിലെടുത്ത് വിപുലമായ സൌകര്യങ്ങള്‍ ഒരുക്കുമെന്ന് സ്വാഗത സംഗം അംഗങ്ങളായ താര റഹീം, പി.എം. ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.

ശാന്തിനഗര്‍ ഹല്‍ഖക്ക് ഇനി യുവ സാരഥ്യം

 ​
പുതിയ കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഹല്‍ഖയുടെ നാസിമായി പുത്തലത്ത് അഷ്റഫ് മാസ്റ്ററെയും സെക്രട്ടറിയായി ഇല്ല്യാട്ടുമ്മല്‍ ബഷീര്‍ മാസ്റ്ററെയും തെരഞ്ഞെടുത്തു. ശാന്തിനഗര്‍ ഹല്‍ഖയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നേത്രുത്വമാണ് ഇത്.

ശാന്തിനഗര്‍ മഹല്ല് കമ്മറ്റി അംഗം, ശാന്തിനഗര്‍ പ്രസിഡന്റ്, അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ ഭരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് നിലവില്‍ പി. അഷ്റഫ്. സോളിഡാരിറ്റിയുടെ മുന്‍ യൂണിറ്റ് പ്രസിഡന്റും നിലവിലെ സെക്രട്ടറിയും അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ ഭരണ സമിതിയംഗവും ആണ് ഇ. ബഷീര്‍ മാസ്റ്റര്‍. മാറീയ സാഹചര്യത്തില്‍ ഒട്ടേറെ വെല്ലുവിളികളാണ് പുതിയ നേത്രുത്വത്തിനു മറികടക്കാനുള്ളത്.
സാരഥികള്‍ക്ക് പാസ് ആക്ടിങ്ങ് പ്രസിഡന്റ് അന്‍വറലി മാണിക്കോത്തും ജനറല്‍ സെക്രട്ടറി ആര്‍.പി. നദീറും ആശംസകളും അഭിവാധ്യങ്ങളും നേര്‍ന്നു. ഒട്ടേറെ മഹാരഥന്‍മാര്‍ അലങ്കരിച്ച പദവിയില്‍ യുവ നേത്രുത്വത്തിന് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. പാസിന്റെ എല്ലാ വിധ പിന്തുണയും അറിയിച്ചു.