മാറ്റത്തിനൊരു വോട്ടില്‍ മാറിയ ശാന്തിനഗര്‍

   വേളം ഗ്രാമ പഞ്ചായത്ത് 7-ആം വാര്‍ഡ് വികസന റിപ്പോര്‍ട്ട്. 

1. പഴശ്ശി നഗറില്‍ അങ്കണവാടി തുടങ്ങി. വാടകക്കെട്ടിടത്തില്‍ ആരംഭിച്ച അങ്കണവാടിക്ക് സ്വന്തം സ്ഥലം സംഘടിപ്പിച്ചു.

2. മില്ല്മുക്ക് - കണിയാങ്കണ്ടി റോഡ് ടാറിങ്ങ്.

3. ബാക്കി ഹോസ്പിറ്റല്‍ ബില്‍ഡിങ്ങ് വരെയുള്ള റോഡിന്റെ ടാറിങ്ങിനുള്ള നടപടികള്‍ ആരംഭിച്ചു.

4. ശാന്തിനഗര്‍ പള്ളി മുതല്‍ മൌവ്വഞ്ചേരി താഴെ വരെയുള്ള റോഡ് കല്ലു പാകലിന്  തുക പാസായി. ജനകീയ നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചു.

5. സോളിഡാരിറ്റിയുമായി സഹകരിച്ച് 2 ലക്ഷം രൂപ മുതല്‍ മുടക്കില്‍ അയനോളിക്കുന്നില്‍ കുടിവെള്ള പദ്ധതി.  ഉദ്ഘാടനം ഉടന്‍. ഒരു പ്രദേശത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നത്തിന് 6 മാസം കൊണ്ട് പരിഹാരം. .

6. മുട്ടക്കോഴി വിതരണം. വാര്‍ഡിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എത്തിച്ചു.

7. ശാന്തിനഗര്‍ എം.ഡി.എല്‍.പി സ്കൂളില്‍ ആരോഗ്യ ബോധ വല്‍ക്കരന പ്രോഗ്രാം സംഘടിപ്പിച്ചു.

8. വന്‍ ജന പങ്കാളിത്തമുള്ള ഗ്രാമസഭകള്‍.

9. വിധവ പെന്‍ഷന്‍, വാര്‍ദ്ധക്യ പെന്‍ഷന്‍ തുടങ്ങിയവ മുഴുവന്‍ അര്‍ഹര്‍ക്കും ലഭ്യമാക്കി.

10. പഞ്ചായത്ത് പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ സര്‍വ്വേ വാര്‍ഡില്‍ ഫലപ്രദമായി നടപ്പിലാക്കി.

11. പരമാവധി കര്‍ഷകര്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി.

12.  ഗുണഭോക്താക്കള്‍ക്ക് കാലാവധി കഴിഞ്ഞ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കി നല്‍കുകയും ഇല്ലാത്തവര്‍ക്ക് അത് ഉണ്ടാക്കികൊടുക്കുകയും ചെയ്തു.

13. മൂന്ന് കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 2500 വീതം രൂപ ലഭ്യമാക്കി.

14. പഞ്ചായത്ത് പ്രഖ്യാപിച്ച ഇ.എം.എസ്. ഭവന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഗുണഭോക്ത്താവിന് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

15. പട്ടിക ജാതി ബി.പി.എല്‍ വനിതകള്‍ക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് അനുവദിച്ച മൂരിക്കുട്ടന്‍മാരെ 2 കര്‍ഷകര്‍ക്കായി 3 എണ്ണം വീതം ലഭ്യമാക്കി.

16. കുടുംബശ്രീ രംഗത്ത് നിര്‍ജ്ജിവമായിരുന്ന വാര്‍ഡില്‍ 7 യൂണിറ്റുകള്‍ സ്ഥാപിച്ചു. കൈരളി കുടുംബശ്രീ യൂണിറ്റിന് ക്രുഷിക്കായി വിത്തും വളവും ലഭ്യമാക്കി.

17. ശാന്തിനഗറില്‍ അക്ഷയ പഠന കേന്ദ്രം ആരംഭിക്കാന്‍ പഞ്ചായത്തില്‍ നിന്നും കംപ്യൂട്ടറുകള്‍ ലഭ്യമാക്കി. ഉദ്ഘാടനം ഉടന്‍.

18.  ഉപഭോക്താക്കളെ വന്‍ ചൂഷണത്തിനു വിധേയമാക്കുന്ന മണല്‍ ഇടപാടിനു പഞ്ചായത്ത് ഭരണ സമിതി കൊണ്ടുവന്ന ബദല്‍ പാക്കേജിന്റെ നിര്‍മാണത്തിലും പ്രാവര്‍ത്തികമാക്കലിലും  മണല്‍ മാഫിയയുടെ കടുത്ത എതിര്‍പുകള്‍ അവഗണിച്ച് ക്രിയാത്മകമായ പങ്കു വഹിചു. ബദല്‍ നിര്‍ദേശം പ്രാവര്‍ത്തികമാക്കി.

19.  പൊതു ജനങ്ങളെ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്താനുള്ല ബോധ പൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നു.

20. പഞ്ചായത്ത് തല സേവനങ്ങല്‍ക്കായി ശാന്തിനഗറില്‍ പൊതുജനങ്ങളുടെ സൌകര്യത്തിന്  ഒരു ജനസേവന കേന്ദ്രം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചു. അത് ഉടന്‍ യാഥാര്‍ത്ഥ്യമാകും.

നാടിന്റെ ഉല്‍സവമായി അനുമോദന സയാഹ്നം.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശാന്തിനഗറിലെ മിടുക്കര്‍ക്കുള്ള അനുമോദന സയാഹ്നം നാടിന്റെ ഉല്‍സവമായി മാറി. കുറ്റിയാടി എം.എല്‍.എ കെ.കെ.ലതിക, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ വിവിധ ഘട്ടങ്ങളിലെ ഗുരുനാധരായ രാധാക്രുഷ്ണന്‍ മാസ്റ്റര്‍,  ഖാസിം മാസ്റ്റര്‍, അഷ്റഫ് മാസ്റ്റര്‍, മഹല്ല്  പ്രസിഡന്റ് എം. ഇബ്രാഹീം മാസ്റ്റര്‍, പാസ്, എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കന്‍മാര്‍ എന്നിവര്‍ക്കൊപ്പം പുതിയ തലമുറയെ ആദരിക്കാന്‍ പഴയ തലമുറയിലെ തയ്യിലെ മാഷും, പനോളണ്ടിയും, സൂപ്പി മൌലവിയും വേദിയില്‍ അണി നിരന്നപ്പോള്‍ ശാന്തിനഗറിന്, പുത്തന്‍ അനുഭവമായി അത്  മാറി. പരിപാടി തുടങ്ങും മുമ്പേ ശാന്തിനഗര്‍ എം.ഡി.എല്‍.പി. സ്കൂള്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു

നിറഞ്ഞ സദസ്സിന്റെ കയ്യടിയോടെ നാളെയുടെ വാഗ്ദാനങ്ങള്‍ അനുമോദനങ്ങള്‍ ഏറ്റു വാങ്ങി. നിറഞ്ഞ മനസ്സോടെ യു.എ.ഇ. യിലെ ശാന്തിനഗര്‍ പ്രവാസി സമൂഹം അത് ദൂരെ നിന്ന് നോക്കി കണ്ടു.
 
 
 
 

പാസ് കുടുംബ സംഗമം

സ്വാഗതമോതുന്ന സെക്രട്ടറി റഫീഖ് കെ.കെ
അദ്ധ്യക്ഷന്‍ പി.യെം ഇഖ്ബാല്‍  
മുഖ്യ പ്രഭാഷണം ജമാലുദ്ദീന്‍ കൂറ്റമ്പാറ
പാസ്  കുടുംബം


നവാസ് പാലേരിയും സം ഘവും ഗാന വിരുന്നുമായി
നിര്‍ദ്ദേശങ്ങള്‍ വരിക്കോളി അഷറഫ്
സംഘ ഗാനം
 
 അതിഥികളെ സ്വീകരിക്കുന്ന സെക്രട്ടേറിയറ്റംഗങ്ങള്‍

അടുക്കള കാര്യം
 ഇസ്മായില്‍ ഹാജിയുടെ പ്രിപ്പറേഷന്‍
വേവ് ഒത്തതാ




നാടൊരുങ്ങി

       അനുമോദന സയാഹ്നം വെള്ളിയാഴ്ച      

ശാന്തിനഗറിലെ പഠന രംഗത്തെ പുതിയ പ്രതിഭകളെ ആദരിക്കാന്‍ പാസ് യു.എ.ഇ,  ശാന്തിനഗര്‍ എസ്.ഐ.ഒ വുമായി ചേര്‍ന്ന് മെയ് 27 വെള്ളിയാഴ്ച  നടത്തുന്ന അനുമോദന സായാഹ്നത്തിന്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാട്ടിലെ വിദ്യഭ്യാസ മേഖലക്ക് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന ഈ സായാഹ്നത്തില്‍ നമ്മുടെ എം.എല്‍.എ. ശ്രീമതി കെ.കെ. ലതികയും എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് ജനാബ് ശിഹാബ് പൂക്കോട്ടൂരും വേളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും വിദ്യഭ്യാസ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നതാണ്.
പരിപാടിക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു

പാസ് അനുമോദന സയാഹ്നം.


പാസ് അനുമോദന സായാഹ്നം, സ്വാഗത സംഘം രൂപീകരിച്ചു

സായാഹ്നത്തില്‍ എം. എല്‍. എ. പങ്കെടുക്കും

മെയ് 27 വെള്ളിയാഴ്ച ശാന്തിനഗറില്‍ വച്ച് നടക്കുന്ന പാസ് അനുമോദന സായഹ്നത്തിന്റെ വിജയകരമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍ -  ആര്‍.പി. ഗഫൂര്‍
പ്രോഗ്രാം കമ്മറ്റി -  അഷ്റഫ് പുത്തലത്ത്, ടി. ശാക്കിര്‍, കെ.കെ. നാസര്‍, ടി.കെ. റഫീഖ്, കല്ലുമ്മല്‍ മന്‍സൂര്‍
പ്രചരണം -  മജീദ് മാസ്റ്റര്‍
റിസപ്ഷന്‍ -  ഒ.പി. മൊയ്തു, പി.കെ. അഷറഫ് മാസ്റ്റര്‍
സ്റ്റേജ് & സൌണ്ട് - കെ.ടി. മുഹമ്മദ്, പി.കെ. അബ്ദുസ്സമദ്, എം. അനസ്.

കുടുംബ സംഗമം 27 വെള്ളിയാഴ്ച

           വെള്ളിയാഴ്ച ഉച്ചയിലേക്ക് മാറ്റി        

ചില സാങ്കേതിക കാരണങ്ങളാല്‍ പാസ് കുടുംബ സംഗമം വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജുമുഅ നമസ്കാരാനന്തരം ഭക്ഷണത്തോടു കൂടി അല്‍ നഹ്ദയിലെ ലില്ലി ടവര്‍ ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും . ക്രുത്യ സമയം പാലിക്കാന്‍  പ്രവര്‍ത്തകര്‍ ജുമുഅക്കായി അല്‍ നഹ്ദ എത്തിസലാത്ത് മസ്ജിദില്‍ എത്തിച്ചേരണമെന്ന് പാസ് ചെയര്‍മാന്‍ കെ.പി. ഖാസിം ഹാജി അറിയിച്ചു.

പാസ് കുടുംബ സംഗമം മെയ് 26-ന്.



ശാന്തിനഗറിലെ യു.എ.ഇ. യിലെ പ്രവാസികളുടെ കൂട്ടായ്മയായ
പ്രവാസി അസോസിയേഷന്‍ ശാന്തിനഗര്‍ കുടുംബ സംഗമം മെയ് 26 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ലില്ലി ടവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ 16 ആം തീയ്യതി ചേര്‍ന്ന പാസ് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജമാലുദ്ദീന്‍ കൂറ്റമ്പാറ (അജ്മാന്‍ ഐ.സി.സി)പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. സമകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും ഗാന വിരുന്നും ഉണ്ടായിരിക്കും .

പാസിനെതിരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന അപവാദ പ്രചരണങ്ങളെ യോഗം അപലപിച്ചു. ചെയര്‍മാന്‍ കെ.പി. ഖാസിം ഹാജി, പ്രസിഡന്റ് പി.എം ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാസ് അവാര്‍ഡ് എം.എല്‍.എ. പങ്കെടുക്കും

ശാന്തിനഗറിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ കുറ്റിയാടി എം.എല്‍.എ. കെ.കെ. ലതിക പങ്കെടുക്കും. മെയ് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ശാന്തിനഗര്‍ എം.ഡി.എല്‍.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്  അവാര്‍ഡ് ദാനം ചടങ്ങില്‍ എസ്.ഐ.ഒ.  സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യാതിഥിയായിരിക്കും.

മജ് ലിസ് പൊതു പരീക്ഷാ ഫലം


     വിജയികള്‍ക്ക് പാസിന്റെ അഭിനന്ദനങ്ങള്‍     

പാസ് അവാര്‍ഡ് 2011

     എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും   
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള അനുമോദന സയാഹ്നത്തില്‍ എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പങ്കെടുക്കും. പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ദീകരിച്ചയുടന്‍ ശാന്തിനഗറില്‍ വച്ച് പരിപാടി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐക്യത്തെ കുറിച്ച് മിണ്ടാന്‍ നിങ്ങള്‍ക്കെന്തവകാശം?

ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നത് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം.  കമ്മറ്റി പിളരുമ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ പ്രവര്‍ത്തന ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നു. അതു പിരിച്ചെടുത്തതിലെ ഭൂരിഭാഗം അധ്വാനവും ഇപ്പോള്‍ പാസിനൊപ്പം അണി ചേര്‍ന്നവരുടെതായിരുന്നു. മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന പാസ് ജനറല്‍ ബോഡി തീരുമാന പ്രകാരമാണ്  ആ തുകയിലെ അര്‍ഹിക്കുന്ന അവകാശത്തിനായി ആവശ്യപ്പെട്ടത്. അതില്‍ ഉടക്ക് ന്യായം പറയുകയും, വ്യക്തികളാണ്  വരി സംഖ്യ നല്‍കിയത് അത് തിരിച്ചു ചോദിക്കാന്‍ പാസിന്  അധികാരമില്ല എന്നൊക്കെ പറഞ്ഞതിനാലാണ് രേഖാ മൂലം 50 പേര്‍ ഒപ്പിട്ട കത്ത് നല്‍കിയത്. അതില്‍ പറഞ്ഞത് കഴിഞ്ഞ കമ്മറ്റിയുടെ പ്രസിഡന്റിനെയോ സെക്രട്ടറിയെയോ വിശ്വാസമില്ല എന്നല്ല. ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ വിശ്വാസമില്ല എന്നാണ്.  അത് ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടിലാണ് വിശ്വാസമില്ലാതായിരിക്കുന്നത്.

എക്സിക്യൂട്ടീവ് കമ്മറ്റികള്‍ ജമാഅത്തിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനും ജമാഅത്തിന്  മാര്‍ക്കിടാനുമുള്ള വേദിയുമായി മാറിയപ്പോളാണ് ചിന്താ ശക്തിയും വിവേക ബുദ്ധിയുമുള്ള ചിലര്‍ അതില്‍ നിന്നും ഇറങ്ങിപ്പോന്നത്. പ്രവര്‍ത്തന ഫണ്ടിലെ ബാക്കി തുകയിലെ ന്യായമായ അവകാശത്തിനാണ്  ഞങ്ങള്‍ ചോദിച്ചത്.അല്ലാതെ ഔദാര്യത്തിനല്ല.  മാന്യമായ രീതിയില്‍ ചോദിച്ചതിനെ വളച്ചൊടിച്ച് കമ്മറ്റിയില്‍ അവതരിപ്പിച്ച് വികാരമിളക്കിവിടാന്‍ ശ്രമിക്കുന്ന, ശാന്തിനഗറിലെ സകല വിധ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന, അതിനൊക്കെ തുരങ്കം വെക്കുന്ന, ഐക്യത്തിന്റെ മാലാഖമാരാണെന്ന് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവരെ പൊതുജനം തിരിച്ചറിയണം.  എല്ലാകാലവും ജനങ്ങളെ വിഡ്ഡികളാക്കി കൂടെ നിര്‍ത്താമെന്നത് കേവല വ്യാമോഹം മാത്രമാണ്. ഐക്യമല്ല കടുത്ത ജമാഅത്ത് വിരോധം മാത്രമാണ്. നിങ്ങളുടെ അജണ്ടയെന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. അതാണ്  പാസിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടിയ വലിയ പിന്തുണ വ്യക്തമാക്കുന്നത്.

അതിനാല്‍ ഒരു കത്തും ഫോട്ടോ കോപ്പി എടുത്തു കൊണ്ട് ആളുകളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നീയാണെടോ ഇതില്‍ ഒപ്പു വെച്ചത്? ആരിലാണ് നിനക്ക് വിശ്വാസം നഷ്ടപ്പെട്ടത്? എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള ഈ ഉമ്മാക്കി കാട്ടി പേടിപ്പിക്കല്‍ നിര്‍ത്തണം. ഐക്യത്തെ കുറിച്ച് വാതോരാതെ വയള് പറയുന്നവര്‍ തന്നെ ഇതിനു നേത്രുത്വം കൊടുത്തത് നന്നായി.  ഈ കുത്തിത്തിരുപ്പിന് എവിടെ നിന്നാണ് സഹോദരന്‍മാരേ ദീനില്‍ തെളിവുള്ളത്. അങ്ങനെ ഒരു ഐക്യം ആഗ്രഹിക്കുന്നെങ്കില്‍ ഒപ്പിട്ടവരെ ഭീഷണിപ്പെടുത്തകയല്ലല്ലോ വേണ്ടത്. പാസിന്റെ നേത്രു നിരയിലുള്ളവരെ മോശക്കാരായി ചിത്രീകരിച്ച് പ്രചരണം നടത്തിയാണോ നിങ്ങള്‍ ഐക്യം സ്രുഷ്ടിച്ചെടുക്കുന്നത്.

പാസ് കത്തെഴുതിയത് പച്ച മലയാളത്തിലാണ്. അതിലെ വരികള്‍ മനസ്സിലായില്ലെങ്കില്‍ മലയാളം നന്നായി പഠിക്കാന്‍ ശ്രമിക്കുക. അല്ലാതെ ഒപ്പിട്ടവരെയെല്ലാം നേരിട്ട് പോയി കണ്ട് ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ വളരെ ബുദ്ധി മുട്ടിപ്പോകും. അല്ലെങ്കില്‍ പാസിന്റെ ഭാരവാഹികളെ കണ്ടാല്‍ മതിയല്ലോ. അവര്‍ പറഞ്ഞു തരും വ്യക്തമായി. അതിന് പകരം ഇങ്ങനെ യു.എ.ഇ. മൊത്തം സ്കോഡ് നടത്തി സമയം കളയേണ്ടതില്ല.

യു.എ.ഇ. മഹല്ല് അസോസിയേഷന് വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയവരാണ്  ഇന്ന് പാസിലുള്ളത്. നിഷ്പക്ഷമായി പ്രവര്‍ത്തിച്ച കമ്മറ്റിയെ ജമാഅത്ത് വിരുദ്ധരുടെ ആലയില്‍ കെട്ടാനുള്ള നീക്കത്തെ തുടര്‍ന്നാണ് അവിടെ പൊട്ടലും ചീറ്റലും ആരംഭിച്ചത്. ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നാട്ടില്‍ അക്രമ പരമ്പരകള്‍ ഉണ്ടായപ്പോളും കമ്മറ്റി സെക്രട്ടറിയെ യോഗത്തില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോളും കമാ എന്നൊരക്ഷരം മിണ്ടാതെ ഏട്ടന്‍ ചത്താലും വേണ്ടീല്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന  നിലപാടെടുത്തവര്‍ക്ക് ഐക്യത്തെ പറ്റി പറയാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്.

പാസ് അവാര്‍ഡ് 2011

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ശാന്തിനഗറിലെ കുട്ടികളെ പാസ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മെയ് രണ്ടാം വാരം ശാന്തിനഗറില്‍ വച്ച് നടക്കുന്ന വിപുലമായ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഉന്നത വിജയം കരസ്ഥമാക്കിയവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി പാസിന്റെ പ്രതിനിഥികളെ ഏല്‍പ്പിക്കേണ്ടതാണ്. മജ് ലിസ് പൊതു പരീക്ഷയില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും അന്ന് അവാര്‍ഡുകള്‍ നല്‍കുമെന്ന് പാസ് അറിയിച്ചു.