ശാന്തിനഗറിലെ ബോംബ് സ്‌ഫോടനം; സംഘര്‍ഷാവസ്ഥക്ക് അയവില്ല

ഗ്രാമപഞ്ചായത്ത് മെംബര്‍ താര റഹീമിന്റെ വീടിനു ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ അയഞ്ഞില്ല.
ബോംബേറ് സംഭവത്തിനു ശേഷം അനിഷ്ട സംഭവം ഒന്നുമുണ്ടായിട്ടില്ലെങ്കിലും സംഘര്‍ഷം പരിഹരിക്കാന്‍ സര്‍വകക്ഷി സമാധാന യോഗം ഇനിയും നടന്നില്ല.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമാണ് യോഗത്തിനെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സല്‍മ പറഞ്ഞു. എന്നാല്‍, ബോംബേറില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ യു.ഡി.എഫ് ഇതരര്‍ പൊതുയോഗം സംഘടിപ്പിച്ച സമയത്താണ് യോഗം വിളിച്ചത്.
വൈകുംവരെ കാത്തിരുന്നിട്ടും മറ്റു കക്ഷികള്‍ എത്താത്തതിനാല്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കക്ഷികളും വില്ലേജ് ഓഫിസറും യോഗം ചേര്‍ന്ന് സംഭവതെ അപലപിച്ച് പിരിയുകയാണുണ്ടായതെന്നും പ്രസിഡന്റ് പറഞ്ഞു.
മെംബര്‍ താര റഹീമിന്റെ കക്ഷിയായ ജനകീയ വികസന മുന്നണിയെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലക്ക് സംഭവത്തെ അപലപിച്ച് പത്രപ്രസ്താവനയൊന്നും നടത്തുകയുമുണ്ടായില്ല.
പഞ്ചായത്ത് അംഗത്തിനു നേരെ അക്രമം നടക്കുന്ന ഇത്തരം സംഭവം സംസ്ഥാനത്ത് അപൂര്‍വമായിട്ടും ഭരണസമിതി ലാഘവമായെടുത്തതായി ജനകീയ വികസന മുന്നണി വക്താക്കള്‍ കുറ്റപ്പെടുത്തി.

നാട്ടില്‍ അക്രമം അഴിച്ചു വിട്ടതിനു ശേഷം ലീഗ് മൂന്നാം കക്ഷിയെ തിരയുന്നു.

1. തെരഞ്ഞെടുപ്പിനു തലേ ദിവസം വികസന സമിതി പ്രവര്‍ത്തകരുടെ എട്ടോളം വാഹനങ്ങള്‍ കേടു വരുത്തി.
2. ജി.കെ. കുഞ്ഞബ്ദുല്ലയുടെ 250 ഓളം കുലക്കാറായ വാഴകള്‍ വെട്ടി നശിപ്പിച്ചു.
3. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷഹനാസ് ടീച്ചര്‍ക്കു നേരെ കൊലപ്രഖ്യാപനം
വികസന സമിതി പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യം പറഞ്ഞു കൊണ്ടു പ്രകടനം.
റോഡിലിറങ്ങിയാല്‍ വെട്ടിക്കൊല്ലും യു.ഡി.എഫ്. സിന്ദാബാദ്. (മൂന്നാം കക്ഷിയാണോ അന്ന് പ്രകറ്റനം നടത്തിയത്?)
4. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ഉടനെ ജി.കെ.കുഞ്ഞബ്ദുല്ലയുടെ വീടും എം. എം. ജാഫറിന്റെ കാറും എറിഞ്ഞു തകര്‍ത്തു. (മൂന്നാം കക്ഷിക്കെന്താ ജി.കെ. കുഞ്ഞബ്ദുല്ലയോട് ഇത്ര വെറുപ്പ്?)
5. കല്ലേറു നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസ് മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരെ കയ്യോടെ പിടികൂടുകയും ലീഗിന്റെ കൊടി കെട്ടിയ ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. (യൂത്ത് ലീഗ് മൂന്നാം കക്ഷ്യുടെ ഘടക കക്ഷിയാണോ?)
6. തെരഞ്ഞെടുപ്പ് തലേ ദിവസം പോസ്റ്റര്‍ കെട്ടുകയായിരുന്ന മഠത്തില്‍ അനസിന്റെ കരണത്തടിച്ചു (അതും മൂന്നാം കക്ഷി ആയിരിക്കും)
7. ഫലം വന്ന ദിവസം ശാന്തിനഗര്‍ പള്ളിയിലേക്ക് പാഞ്ഞു കയറി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. അന്ന് ഷട്ടര്‍ അടച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?
8. അന്നേ ദിവസം കെ.പി. അനീസ്, കെ.കെ.സി മുഹമ്മദലി എന്നിവരെ അടിച്ച് പരിക്കേല്‍പ്പിച്ചതും മൂന്നാം കക്ഷിയാണോ?
9. മഹല്ലു സെക്രട്ടറിയെ വഴിയില്‍ തടഞ്ഞത് ആരായിരുന്നു?
10. എളവനച്ചാല്‍ ജുമാ മസ്ജിദില്‍ ഖത്തീബിനെ തടഞ്ഞ മഹല്ല്, വൈസ് പ്രസിഡന്റ് മൂന്നാം കക്ഷിയുടെ മെംബറാണോ?
11. ജി.കെ. മൊയ്തുവിനെ അക്രമിച്ചു പരിക്കേല്‍പിച്ച സംഘം മൂന്നാം കക്ഷിക്കാരാണോ?
12. കഴിഞ്ഞ ദിവസം ഇരുളിന്റെ മരവില്‍ വാര്‍ഡ് മെംബറുടെ വീടിനു നേരെ ബോംബെറിഞ്ഞവര്‍ മറ്റാരാണ്?

ഇതിനു പകരമായി ഏതെങ്കിലും ഏതെങ്കിലും വാഴ വെട്ടിയോ? ഏതെങ്കിലും വീടിന്റെ ചുമരിലേക്ക് പൊടി പാറിയോ?
ഇല്ല.... ഒരു ഉറുമ്പിനെ പോലും നോവിച്ചില്ല.

"ഞങ്ങളിലൊരുവന്‍ ഒരുത്തനെ കൊന്നു വന്നാല്‍ പോലും ഞങ്ങള്‍ സംരക്ഷിക്കും" എന്നു മഹല്ലു കമ്മറ്റി യോഗത്തില്‍ പ്രഖ്യാപിച്ചത് ആരായിരുന്നു?.
തെരഞ്ഞെടുപ്പിനു ശേഷം കാണിച്ചു തരാം എന്നു തെരഞ്ഞെടുപ്പിനു 2 ദിവസം മുമ്പ് ശാന്തിനഗറല്‍ നടന്ന യു.ഡി.എഫ്. പൊതുയോഗത്തില്‍ പ്രഖ്യാപിച്ചതാരായിരുന്നു?
അതല്ലേ ഇന്ന് അണികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇനി എന്തിന് മൂന്നാം കക്ഷിയെ തിരയണം?

ശാന്തിനഗറില്‍ സമാധാനം പുലരാന്‍ അണികളെ നിയന്ത്രിക്കുക.. (അങ്ങനെ നേത്രുത്വം പറഞ്ഞാല്‍ അനുസരിക്കുന്ന അണികളല്ലല്ലോ. അണികള്‍ പറയുന്നിടത്തു നില്‍ക്കുന്ന നേത്രുത്വമല്ലേ?)
അക്രമികള്‍ക്കു ഓശാന പാടുന്നവരാണ്‍ ഈ നാടിന്റെ ശാപം

വാര്‍ത്തകള്‍ ഇങ്ങനെയും പ്രചരിപ്പിക്കാം.


വേളത്ത് പഞ്ചായത്തംഗത്തിന്റെ വീടിന് ബോംബേറ്

മാധ്യമം
: വേളം ഗ്രാമപഞ്ചായത്ത് ശാന്തിനഗര്‍ വാര്‍ഡ് മെംബര്‍ താര റഹീമിന്റെ വീടിനു ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജനകീയ വികസന സമിതി പ്രവര്‍ത്തകനും താര വാടക സ്‌റ്റോര്‍ ഉടമയുമായ ഇദ്ദേഹത്തിന്റെ ശാന്തിനഗര്‍ ടൗണിലുള്ള വീടിന്റെ അടുക്കളക്ക് ഉഗ്ര ശക്തിയുള്ള നാടന്‍ ബോംബ് എറിഞ്ഞത്.
മേല്‍ക്കൂരയുടെ ഓടുകള്‍, പട്ടിക എന്നിവ തകര്‍ന്നു. സ്‌ഫോടന ശബ്ദം കിലോമീറ്ററോളം ദൂരം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കുറ്റിയാടി എസ്.ഐ ഹരിപ്രസാദ്, അഡീഷനല്‍ എസ്.ഐ സലാം എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു. പരിസരത്ത് ചിതറിക്കിടന്ന ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. വീടിന്റെ പിന്‍ഭാഗത്ത് ഉയരമുള്ള സ്ഥലത്തു നിന്ന് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ കുന്നിന്‍ ഭാഗത്തു കൂടി രക്ഷപ്പെട്ടതാണെന്നു കരുതുന്നു.
രാഷ്ട്രീയ വിരോധം കാരണം ബോംബെറിഞ്ഞതാണെന്ന് റഹീമിന്റെ പിതാവ് നല്‍കിയ പരാതി പ്രകാരം കുറ്റിയാടി പൊലീസ് കേസെടുത്തു. യു.ഡി.എഫ് ദീര്‍ഘകാലമായി കൈവശംവെക്കുന്ന സീറ്റിലാണ് ജനകീയ വികസന സമിതി വിജയം നേടിയത്.
വോട്ടിങ് ദിവസം ജനകീയ വികസന സമിതി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങളുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ടിരുന്നതായും തെരഞ്ഞെടുപ്പിന് ശേഷം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചിരുന്നതായും പറഞ്ഞു. ജയിച്ച സ്ഥാനാര്‍ഥിയെ ആനയിച്ചുള്ള വിജയാഹ്ലാദ പ്രകടനം പൊലീസ് കാവലിലാണ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച എളവച്ചാല്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞു പോകുന്ന ഒരാളെ മര്‍ദിച്ച സംഭവമുണ്ടായതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
റഹീമിന്റെ വീട് വിവിധ നേതാക്കളും ജനപ്രതിനിധികളം സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, മേഖലാ സെക്രട്ടറി എം.എം. മുഹ്‌യിദ്ദീന്‍, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, ഖാലിദ് മൂസാ നദ്‌വി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. സല്‍മ, വൈസ്‌പ്രസിഡന്റ് ടി.വി. കുഞ്ഞിക്കണ്ണന്‍, മെംബര്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.എം.ബാബു അധ്യക്ഷത വഹിച്ചു.

മാത്രുഭൂമി.

പ്രതിഷേധിച്ചു
വേളം: ഗ്രാമപ്പഞ്ചായത്ത് അംഗം താരറഹിമിന്റെ വീടിനുനേരേ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതില്‍ വ്യാപക പ്രതിഷേധം.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന വേളം പഞ്ചായത്തില്‍ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാനുള്ള സാമൂഹദ്രോഹികളുടെ ശ്രമം അവസാനിപ്പിക്കണമെന്ന് സി.പി.എം. വേളം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

താരറഹിമിന്റെ വീടിനുനേരേ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പോലീസന്വേഷണം ഊര്‍ജിതമാക്കണമെന്നും ശാന്തിനഗര്‍ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ. വേളം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.


സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തുക - സര്‍വ്വ കക്ഷി സമ്മേളനം.

വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താര റഹീമിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അക്രമികള്‍ക്കും അവരെ താലോലിക്കുന്നവര്‍ക്കുമുള്ള താക്കീതായി മാറി. തെരഞ്ഞെടുപ്പില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ തോറ്റതില്‍ സമനില തെറ്റിയ ചിലര്‍ നാട്ടില്‍ നിരന്തരം അക്രമങ്ങല്‍ അഴിച്ചു വിടുകയാണ്. അക്രമികള്‍ക്ക് ചില പകല്‍ മാന്യന്മാര്‍ ഓശാന പാടുന്നു. അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലും സമ്മതിക്കാതെ അക്രമികളുടെ സംരക്ഷകരായി മാറുന്നവരെ ഒറ്റപ്പെടുത്തണം .ഗുണ്ടായിസം വെടിഞ്ഞ് ജനാധിപത്യമായ രീതിയില്‍ നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കണം.ശാന്തിനഗറിന് ഒരു മഹത്തായ സാഹൊദര്യത്തിന്റെ, വിട്ടു വീഴ്ചയുടെ പാരമ്പര്യമുണ്ട്. അതു കലഞ്ഞു കുളിക്കാന്‍ ആരെയും അനുവദിക്കരുത്. വീട്ടിലിരിക്കുകയായിരുന്ന വ്രുദ്ധന്മാര്‍ക്കെതിരെ പോലും കള്ളകേസ് കൊടുത്ത ലീഗിന്റെ പ്രവര്‍ത്തനം അവര്‍ പുന:പരിശോധിക്കണം അവര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് സമാധാനത്തിന്റെ പാതയിലേക്ക് വരണം.
ടി. മുഹമ്മദ്, എന്‍. കെ. കാളിയത്ത്, പി.എം.ബാബു , ഇ.കെ. നാണു, കെ.വി. അബ്ദുറസാഖ്, എം.എം. മുഹുയുദ്ദീന്‍, കെ.ടി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.
അക്രമത്തെ നേതാക്കള്‍ അപലപിച്ചു
--

പ്രതിഷേധ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍

പ്രിയമുള്ള നാട്ടുകാരെ
തെരഞ്ഞെടുപ്പിലെ ജനകീയ വികസന സമിതിയുടെ വിജയം ഇന്നാട്ടിലെ ചിലരുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അന്നു മുതല്‍ ജമാ അത്തെ ഇസ്ലാമിക്കു നേരെ തുടങ്ങിയ ആക്രമണം അവര്‍ തുടരുകയാണ്. അതിന്റെ തുടര്‍ ച്ചയാണ്, താര റഹീമിന്റെ വീടിനു നേരെയുള്ള ആക്രമണം . ആക്രമണവും അപവാദ പ്രചരണവും തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജമാ അത്തുകാര്‍ ആക്രമിച്ചെന്നും ഇവര്‍ ഹോസ്പിറ്റലില്‍ പോയികിടന്നു കേസ് കൊടുത്തു. ആര്‍ പി മൊയ്തു ഹാജിയുറ്റെ നേത്രുത്വത്തില്‍ ആക്രമിച്ചെന്നാണ്, പറഞ്ഞത്. ഇതാരാണ്, ഇവിടെ വിശ്വസിക്കുക? ആരെ വിശ്വസിപ്പിക്കാനാണ്, ഈ പൊരാട്ട് നാടകം കളിക്കുന്നത്? ഇതിലവര്‍ ജനങ്ങളോട് വിശദീകരണം നടത്തണം. സമാധാനം എന്നത് രക്തതിലലിഞ്ഞു ചേര്‍ ന്ന ആരോടും ഒരുപദ്രവവും ചെയ്യാത്ത പ്രൊഫസര്‍ അബ്ദുറഹ്മനാന്റെ നേത്രുത്വതിലാണോ ആക്രമണം നടത്തിയത്?ഇവര്‍ കരുതിക്കൂട്ടി ആക്രമണം നടത്തുകായായിരുന്നു. എന്നിട്ട് അതു ജമാത്തെ ഇസ്ലാമി പ്രവര്‍ ത്തകര്ക്കെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നു. ഇതിനൊക്കെ നേത്രുത്വം കൊടുത്തത് കീരങ്കൈ അബ്ദുല്ലയെന്നു പറയുന്ന മഹല്ലിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹി ആയിരുന്നു. സകലമാന അക്രമ പ്രവര്‍ ത്തനങ്ങളും നറ്റക്കുന്നത് ഇയാളുടെ നേത്രുത്വതിലാണ്. മഹല്ല്, ഭരണ സമിതിയെ പ്പോലും മുള്‍ മുനയില്‍ നിര്‍ ത്തി തീരുമാനങ്ങള്‍ അടിച്ചേല്‍ പ്പിക്കുകയാണ്, ഇവര്‍ ചെയ്യുന്നത്. ഞങ്ങള്‍ പരയുന്നവര്‍ പള്ളിയില്‍ ഖുതുബ പറഞ്ഞില്ലെങ്കില്‍ ,ഞങ്ങള്‍ പരയുന്നത് കേട്ടില്ലെങ്കില്‍ അടിച്ചു ശരിയാക്കും അതു പള്ളിയിലാണെങ്കിലും ഭാര്യയും മക്കളും മാതാപിതാക്കളും കിടന്നുറങ്ങുന്ന കിടന്നുറങ്ങുന്ന വീട്ടിലാണെങ്കിലും ഇതൊക്കെ പ്രഖ്യാപിക്കാന്‍ ഇവര്ക്കെന്താണ്, അധികാരം ? നാട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇവരെ ആരാണ്, ചുമതലപ്പെടുത്തിയത്? ഇങ്ങനെയാണോ മുസ്ലിം ലീഗിന്റെ ജനാധിപത്യം ?

ജന്മ നാട്ടിലൂടെ വഴിനടക്കാന്‍ സമ്മതിക്കില്ലെന്നു പറയാന്‍ ഇവരാരാണ്? ഇവരുടെ അനുമതി വാങ്ങിയ ശേശമേ പൊതു പ്രവര്‍ ത്തനം നടത്തനാകൂ എന്നു പറയാന്‍ എന്താണവകാശം ? ഇങ്ങനെ ഗുണ്ടായിസം നടപ്പിലാക്കി ഒരു നാടിനു മുന്നോട്ടു പോക്ക് എളുപ്പമല്ല. ഇതുവരെ ആക്രമണം നടത്തിയവരോട് പറയാനുള്ളത് അവരാണ്, ഇതാരാണ്, ചെയ്തതെന്ന് തെളിയിക്കേണ്ടത്. മുന്‍ കാല തെളിവുകള്‍ നമ്മോടു പറയുന്നത് ബോം ബാക്രമണവും അവരുടെ വകയാണെന്നാണ്.
തെരഞ്ഞെടുപ്പ് എന്നെത് ജനാധിപത്യത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയുള്ള ഒരു സം വിധാനമാണ്. അതില്‍ ജയവും തോല്‍ വിയും സാധാരണമാണ്. ചുരുക്കി പറഞ്ഞാല്‍ ഈ വാര്‍ ഡില്‍ ഇവിടെ ലീഗ് തോറ്റിരിക്കുന്നു. അതു വിശ്വാസികളുടെ ഭാഷയില്‍ പരഞ്ഞാല്‍ സത്യത്തിന്റെ വിജ്യവും ജനാധിപത്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളുടെ വിജയവുമൊക്കെ ആണ്. അതിന്, ജയിച്ച വന്റെ വീട്ടില്‍ ബോം ബെറിഞ്ഞതു കൊണ്ടോ വാഴ വെട്ടിയതു കൊണ്ടോ മാറ്റം വരുത്താനാകില്ല.
അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജനധിപത്യപരമായ പ്രവര്‍ ത്തനങ്ങള്‍ നടത്തുക.തെരഞ്ഞെടുപ്പുകള്‍ ഇനിയും വരും പോകും . അതിലുപരി നമ്മള്‍ നാട്ടുകാരാണ്,സഹോദരങ്ങളാണ്, സ്നേഹിതന്മാരാണ്. നമ്മള്‍ തമ്മില്‍ പല നല്ല ബന്ധങ്ങളുമുണ്ട്. ആര്ക്കും ആരെയും ഒഴിവാക്കാന്‍ പട്ടുന്നതല്ല. ഇനിയും ഈ നാട്ടില്‍ ജീവിക്കേണ്ടവരാണ്. സര്‍ വ്വോപരി മനുഷ്യരാണ്.
നിങ്ങള്‍ നടത്തിയിട്ടുള്ള തോന്നിവാസങ്ങള്ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില ശാന്തിനഗറില്‍ കണ്ടത്. അതു മനസ്സിലാക്കാനുള്ള സമാന്യ മര്യാദ കാണിക്കണം ഗുണ്ടായിസം കൊണ്ടൊന്നും ജയിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വമ്പിച്ച ദുഷ്പ്രചരണം നിര്‍ ത്തണം . ഇതു കൊണ്ടും അവസാനിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മാന്യതയുടെ മുഖം മൂടി പൊതു സമൂഹത്തില്‍ ഞങ്ങള്‍ വലിച്ചു കീറും

സമാധാനം കാത്തു സൂക്ഷിക്കുക- പാസ്

വേളം പഞ്ചായത്ത് മെമ്പര്‍ താരറഹീമിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പാസ് പ്രതിഷേധിച്ചു. നാട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്തണം. ഇത്തരം സംഭവങ്ങല്‍ ശാന്തിനഗറില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളേറെ ആയിട്ടും പ്രശ്നങ്ങള്‍ തുടരുന്നത് ആശങ്കാ ജനകമാണ്. ജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. സമാധാനം പുനസ്ഥാപിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണം. പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളില്‍ കലാപമുണ്ടായപ്പോള്‍ സമാധാനത്തിന്റെ പച്ച തുരുത്തായി നിന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. അക്രമ രാഷ്ട്രീയം വെടിഞ്ഞ് സമാധാനത്തിന്റെ പാതയിലേക്ക് വരാനായിരിക്കണം ഏവരും ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം സാമൂഹിക വിരുദ്ദര്‍ ഈ ആവസരം മുതലെടുക്കും. നാടിന്റെ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ ക്കും പാസ് പിന്തുണ പ്രഖ്യാപിച്ചു.

ബോംബേറില്‍ തകര്‍ന്ന വീടിന്റെ മേല്‍ക്കൂര


വൈകുന്നേരം പ്രതിഷേധ പ്രകടനം.

പഞ്ചായത്ത് മെമ്പര്‍ താര റഹീമിന്റെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം ശാന്തിനഗറില്‍ ബഹുജന പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്താന്‍ തീരുമാനിച്ചു.

നേതാക്കള്‍ സന്ദര്‍ശിച്ചു.

ബോബ് സ്ഫോടനമുണ്ടായ വേളം പഞ്ചായത്ത് മെമ്പര്‍ താര റഹീമിന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമദ് കുട്ടി മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ഖാലിദ് മൂസ നദ് വി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുറസാഖ്, സി.പി.എം നേതാക്കളായ മോഹനന്‍ മാസ്റ്റര്‍ മാസ്റ്റര്‍, എന്‍.കെ.കാളിയത്ത്,പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

മനോരമ



മാധ്യമം

കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ജനകീയവികസനമുന്നണി പ്രതിനിധി താരാറഹീമിന്റെ വീടിന് നേരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി ബോംബേറ് ഉണ്ടായത്. അടുക്കളയുടെ മേല്‍ക്കൂരക്കാണ് ബോംബെറിഞ്ഞത്. ഓടുകളും മരഉരുപ്പടികളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റിയാട് പൊലീസ് അന്വേഷണം ആരംഭിച്ചു.


മംഗളം
വേളം പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ബാംബേറ്‌
കോഴിക്കോട്‌: കോഴിക്കോട്‌ വേളം പഞ്ചായത്ത്‌ അംഗം താരറഹിമിന്റെ വീടിനു നേരെ ബോംബേറ്‌. വീടിന്റെ അടുക്കള ഭാഗത്താണ്‌ ബോംബ്‌ സ്‌ഫോടനമുണ്ടായത്‌. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്കൊപ്പം നിന്നാണ്‌ താര റഹിം വിജയിച്ചത്‌.

mathrubhumi..

കോഴിക്കോട്ട് പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ആക്രമണം
കോഴിക്കോട്: വേളം പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ഒരു സംഘം ബോംബാക്രമണം നടത്തി. ജനകീയ വികസനമുന്നണി പ്രതിനിധിയായ താര റഹിമിന്റെ വീടിനുനേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
നാടന്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

താര റഹീമിന്റെ വീടിനു നേരെ ബോംബാക്രമണം

താര റഹീമിന്റെ വീടിനു നേരെ ബോംബാക്രമണം
ആക്രമണം അര്‍ദ്ധ രാത്രിയില്‍
വീടിന് സാരമായ കേടു പറ്റി.
ആക്രമണത്തില്‍ അടുക്കള തകര്‍ന്നു.
ആര്‍ക്കും പരിക്കില്ല.

ഗള്‍ഫ് മാധ്യമം.







അറിയിപ്പ്.

എളവനച്ചാല്‍ ജുമാ മസ്ജിദില്‍ ഖുത്വുബ നിര്‍ വ്വഹിക്കാന്‍ പോകുന്നവര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍.
1. വ്യാഴാഴ്ച രാത്രിക്കു മുമ്പായി വെള്ളിയാഴ്ച പറയാനുദ്ദേശിക്കുന്ന ഖുത്വുബയുടെ കോപ്പി ശാന്തിനഗറിലെ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കുന്ന ഉന്നതനെ കാണിച്ച് അംഗീകാരം വാങ്ങുക.
2. ഉന്നതന്‍ നിര്‍ദ്ദേശിക്കുന്ന തിരുത്തലുകള്‍ നിര്‍ബന്ധമായും അനുസരിക്കുക.
3. മദ്യം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം എന്നിവയെ കുറിച്ചൊന്നും ഒരക്ഷരം മിണ്ടിപ്പോകരുത്.
4. മാധ്യമം വായിക്കരുത്. രാഷ്ട്രീയം പറയരുത്.
5. ജമാഅത്തുകാരുടെ കൂടെ നടക്കരുത്, അവരോട് സംസാരിക്കുക പോലും ചെയ്യരുത്.

ഖുത്തുബ സംബന്ധിച്ച തര്‍ക്കം വേളത്ത് സംഘര്‍ഷം; ആറു പേര്‍ക്കു പരിക്ക്

mathrubhumi

വേളം: ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തെ (ഖുത്തുബ) ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വേളം ശാന്തിനഗറില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ശാന്തിനഗറില്‍ എളവനച്ചാല്‍ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഘര്‍ഷം. പരിക്കേറ്റ ആറു പേരെ കുറ്റിയാടി ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. യു.ഡി.എഫ്. പ്രവര്‍ത്തകരായ കൊല്ലന്‍കണ്ടി ഹമീദ് (40), കൊല്ലന്‍കണ്ടി സൂപ്പി (58), പറമ്പത്ത് മുനീര്‍ (20), കടവത്ത് ഫൈസല്‍ (32), ഒറ്റക്കണ്ടത്തില്‍ അഫ്‌സല്‍ (32), ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ ഗണപതികണ്ടി മൊയ്തു (53) എന്നിവരെയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

എളവനച്ചാല്‍ ജുമാമസ്ജിദിലെ ഖത്തീബ് ഖുത്തുബ സമയത്ത് രാഷ്ട്രീയം പ്രസംഗിച്ചെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പ്രചാരണം നടത്തിയെന്നും ഇതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നെന്നും പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി. പ്രാദേശിക അമീര്‍ കെ. അബ്ദുറഹിമാന്‍, ആര്‍.പി. മൊയ്തുഹാജി എന്നിവരുടെ നേതൃത്വത്തില്‍ പുറമേനിന്ന് എത്തിയവരാണ് തങ്ങളെ മര്‍ദിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം, പള്ളിയിലെ ഖത്തീബിനെ പ്രഭാഷണം നടത്താന്‍ അനുവദിക്കാതെ മുസ്‌ലിം ലീഗ് നേതാവ് കിരങ്കെ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പള്ളിയിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്നും നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന തന്നെ ആക്രമിക്കുകയായിരുന്നെന്നും മൊയ്തു കുറ്റിയാടി പോലീസില്‍ പരാതി നല്കി. കുറ്റിയാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമം അവസാനിപ്പിക്കണം

mathrubhumi
വേളം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ വിറളിപൂണ്ട് മുസ്‌ലിം ലീഗ്, ജമാ അത്ത് ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കു നേരേ നടത്തുന്ന ആക്രമം അവസാനിപ്പിക്കണമെന്ന് ജമാഅത്ത് ഇസ്‌ലാമി ശാന്തിനഗര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് ജനാധിപത്യ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുകയാണ് ലീഗ് ചെയ്യേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കൊട്ടമയില്‍ അബ്ദുറഹിമാന്‍ ഹാജി, ടി. ഫൈസല്‍, പി.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

വികസന സമിതി പ്രവര്‍ത്തകന് ആശുപത്രി പരിസരത്ത് മര്‍ദ്ദനം

ജനകീയ വികസന സമിതി പ്രവര്‍ത്തകന്‍ കൂരങ്കോട്ട് ഷഹസാദിനെ കുറ്റിയാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ പരിസരത്തു വെച്ച് ലീഗുകാര്‍ മര്‍ദ്ദിച്ചു. ശാന്തിനഗറില്‍ നടന്ന സം ഘര്‍ ഷത്തില്‍ പരിക്കേറ്റ് ചികില്‍ സയില്‍ കഴിയുന്ന ജി.കെ. മൊയ്തുവിനെ സന്ദര്‍ ശിച്ച് മറ്റങ്ങുമ്പോഴായിരുന്നു സംഭവം. തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ശാന്തിനഗറില്‍ ലീഗുകാര്‍ വ്യാപക അക്രമം അഴിച്ചു വിട്ടിരുന്നു,

എളവനച്ചാല്‍ ജുമാ മസ്ജിദില്‍ സംഘര്‍ഷം

വെള്ളിയാഴ്ച ജുമുഅ ഖുതുബ പറയാന്‍ മിംബറിലേക്ക് കയറിയ ഖത്തീബ് കെ.അബ്ദുറഹ്മാന്‍ ഹാജിയെ മഹല്ല് വൈസ് പ്രസിഡന്റിന്റെ നേത്രുത്വത്തിലുള്ള സംഘം തടഞ്ഞു. തുടര്‍ന്ന് കൊടുമയില്‍ അബ്ദുല്‍ ഖാദര്‍ മൌലവിയാണ് ഖുതുബ നിര്‍വ്വഹിച്ചത്.. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ജി.കെ. മൊയ്തുവിനെ ഒരു സംഘമാളുകള്‍ വഴിയില്‍ തറ്റഞ്ഞു മര്‍ദ്ദിച്ചു. കല്ലു കൊണ്ട് തലക്ക് കുത്തേറ്റ് സാരമായി പരിക്കേറ്റ മൊയ്തുവിനെ കുറ്റ്യാടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പെരുന്നാളിനെ വരവേല്‍ ക്കാന്‍ നാടൊരുങ്ങി

ബലി പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. രാവിലെ 8 മണിക്ക് നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന്, ശാന്തിനഗര്‍ ടൌണ്‍ ജുമാമസ്ജിദില്‍ പി.അഷ്റഫും എളവനച്ചാല്‍ ജുമാ മസ്ജിദില്‍ കെ. അബ്ദുറഹ്മാന്‍ ഹാജിയും സിറാജുല്‍ ഹുദയില്‍ സഈദ് ഫൈസിയും നേത്രുത്വം നല്‍കും മഴ തുടരുന്നതിനാല്‍ ഈദ് ഗാഹ് ഇത്തവന ഒഴിവാക്കിയിട്ടുണ്ട്. ബലിയറുക്കാനുള്ള ഉരുക്കളും തയ്യാറായിട്ടുണ്ട്.

വിനോദ യാത്ര


ബലിപെരുന്നാള്‍ പിറ്റേന്ന് വടക്കന്‍ എമിറേറ്റ്സിലെ ദ്വീപുകളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.സീറ്റുകള്‍ പരിമിതമായതിനാല്‍ താത്പര്യമുള്ളവര്‍ പാസ് ഭാരവാഹികളുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്.

താര റഹീമിന്റെ യു.എ.ഇ പര്യടനം മാറ്റി വച്ചു.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് 18 ന്ന് നടക്കുന്നതിനാല്‍ ഈ ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യു.എ.ഇ പര്യടനം പിന്നീടേക്ക് മാറ്റി വച്ചതായി പാസ് ഭാരവാഹികള്‍ അറിയിച്ചു.