നിശാക്യാമ്പ്

സഹോദരങ്ങളെ ,
അസ്സലാമു അലൈക്കും
ക്ഷേമം നേരുന്നു, പാസ് uae എന്ന കൂട്ടായ്മ രുപപ്പെടുത്തിയത്തിനു ശേഷം നമ്മെലെല്ലാവരും ഷാര്‍ജ അല്‍ മംസറില്‍ 29-09-2011 വ്യാഴം 9.30 നു രാത്രി ഒരുമിച്ചു കൂടുവാന്‍ തീരുമാനിച്ച വിവരം അറിയിച്ചിരിക്കുമല്ലോ. നമ്മോടൊപ്പം ആ രാത്രി സാക്രിയമാക്കുവാന്‍ അതിഥികളായി ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ടും വൈവിധ്യമായ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമാകുന്ന ഈ പരിപാടിയിലേക്ക് താങ്കളുടെ സജീവ സാനിധ്യം ഞങ്ങള്‍ ഹ്രദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

പ്രോഗ്രാം 9.30 pm

ഖിറാത്ത് : നവാസ് എ.കെ

സ്വാഗതം :സെക്രട്ടറി

മുഖ്യപ്രഭാക്ഷണം : ......................( നവലോക ക്രമത്തില്‍ ഇസ്ലാമിക പ്രവര്‍ത്തകന്റെ പങ്ക് )

11 : മണി.
ഭക്ഷണം - വിശ്രമം

11 : 45
പഠനക്ലാസ് (മയ്യത്ത്‌ സംസ്കരണവും കര്‍മശാസ്ത്ര വിധികളും)

12 : 30
സര്‍ഗക്കുട്ടയ്മ : സുബൈര്‍ വലകെട്ട്, സുപ്പി പൈങ്ങോട്ടായി, നവാസ് എ.കെ
ക്വിസ് മത്സരം : റാഷിദ്‌ സി.എച്ച്

2 to 3 am
ചര്‍ച്ച : "പാസിന്റെ പ്രവര്‍ത്തനങ്ങള്‍, വ്യാപ്തി, സാധ്യത, താങ്കള്‍"
അഷ്‌റഫ്‌ വരിക്കോളി, റഫീക്ക് കെ.കെ (സിക്രട്ടറി പാസ് )

3 to 3 :30
സുലൈമാനി

3 :30 to 4 am
ഖിയാമുല്ലൈല്‍

4 am
സമാപനം : അന്‍വര്‍ അലി ( പ്രസിഡന്റ് പാസ് )

പഞ്ചായത്ത് പ്രസിഡന്റ് ചൈനയിലേക്ക്!!!


പ്രവാസി സംഗമം


ശാന്തിനഗറിലെ പ്രവാസികളുടെ ഒത്തു ചേരലിന്  ജമാഅത്തെ ഇസ്ലാമി വഴിയൊരുക്കുന്നു. പ്രവാസി സംഘമം സപ്തംബര്‍ 15 വ്യാഴാഴ്ച മഗ്രിബിനു ശേഷം കൊടുമയില്‍ ചേരും. പ്രസിഡന്റ് അഷ്റഫ് പുത്തലത്ത് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.

പെരുന്നാളിന്റെ തലേദിവസം നാടിനു പുറത്ത് പഠിക്കുന്നവരുടെ ഒരു സംഗമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണവും പ്രവാസികളുടെ സംഘടിത ശക്തി ശാന്തിനഗറിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തുക എന്നതും പരിപാടിയുടെ ലക്ഷ്യങ്ങളാണ്. ടീ പാര്‍ട്ടിയും ചര്‍ ച്ചയും നടക്കും .

ശാന്തിയുള്ള ശാന്തിനഗറിനായി...


നിശാക്യാമ്പ്

ശാന്തിനഗറിലെ പ്രവാസികള്‍ക്ക്‌ പുത്തന്‍ അനുഭവവുമായി പാസ്‌
"നിശാക്യാമ്പ്" സം ഘടിപ്പിക്കുന്നു....
കക്ഷി രാഷ്ട്രീയ ഭേദമന്യേ ശന്തിനഗരിലെ എല്ലാ പ്രവാസികളെയും ഞങ്ങള്‍ സ്നേഹപൂര്‍വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ..

ഖുര്‍ആന്‍ ക്ലാസ്സ്‌ ..
നാട്ടുകൂട്ടം ....
ക്വിസ് മത്സരം..
കലാപരിപാടികള്‍ ...

തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ് ....

തീയ്യതി: 29/09/2011 - 8 മണി
സ്ഥലവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ് ...

ഗൃഹാതുരത്തം പകര്‍ന്ന മറുനാടന്‍ സംഗമം


 ശാന്തിനഗറില്‍ നിന്നും പഠനത്തിനും ജോലിക്കുമായി നാടുവിട്ട ചെറുപ്പക്കാര്‍ പെരുന്നാല്‍ തലേന്ന് ശാന്തിനഗറില്‍ ഒത്തുചേര്‍ന്നത് പുതുതലമുറക്ക് ഹൃദ്യമായൊരനഭവമായി. പഠനത്തിന്റെയും ജോലിയുടെയും വിശദാംശങ്ങള്‍ പങ്കുവെച്ച് പരസ്പരം പരിചയം പുതുക്കി.ശാന്തിനഗറിന്റെ ദീനീപരവും വിദ്യാഭ്യാസപരവുമായ ഉണര്‍വ്വില്‍ തങ്ങള്‍ കൂടി എന്ത് സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന ആലോചനക്ക് സംഗമം വഴിതെളിച്ചു. തങ്ങള്‍ക്കൂടി രചിക്കുന്നതാണ് ഈ നാടെന്ന സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക്്് ബോധ്യമായി.

ടി.മുഹമ്മദ് നാട്ടിലെ സംഭവവികാസങ്ങളെക്കുറിച്ച ചര്‍ച്ക്ക് നേതൃത്തം നല്‍കി. താര റഹീം നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ബലിപെരുന്നാള്‍ അവസരത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചു.ഫെസ് ബുക്കില്‍ ഗ്രൂപ്പ് ഇആരംഭിക്കും .ആതിഥേയരായ നാട്ടുകാര്‍ ഉള്‍പ്പെടെ അറുപത്തി മൂന്ന് പേര്‍ പങ്കെടുത്തു.
പി.അശ്‌റഫ് അധ്യക്ഷത വഹിച്ചു. 
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക.9497806056 ഇ. ബഷിര്‍ മാസ്‌ററര്‍,9946703380 പി.അശ്‌റഫ്