രാജിക്കത്ത് മുക്കിയ സംഭവം വിവാദമാകുന്നു.

ശാന്തിനഗര്‍ മഹല്ല്  അസോസിയേഷന്റെ നിലവിലെ നയ നിലപാടുകളില്‍ പ്രതിഷേധിച്ച് അന്‍പതോളം അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ രാജിക്കത്ത് മുക്കിയ നേത്രുത്വത്തിന്റെ നടപടി വിവാദമാകുന്നു.  മഹല്ല് അസോസിയേഷനില്‍ നിന്നും രാജി വെച്ചതായും പാസില്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, കഴിഞ്ഞ പ്രവര്‍ത്തനകാലയളവില്‍ പിരിച്ചെടുത്ത വരി സംഖ്യയുടെ ബാക്കി തുക ആനുപാതികമായി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് കത്തു നല്‍കിയത്.  വെള്ളിയാഴ്ച നടന്ന മഹല്ല്  ജനറല്‍ ബോഡിയില്‍ ഈ കത്തിനെ കുറിച്ച് ചോദ്യമുയര്‍ന്നെങ്കിലും അങ്ങനെ ഒരു കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ്  നേത്രുത്വം പറഞ്ഞത്.  ഇതിനു മുമ്പും കമ്മറ്റിയില്‍ പല കത്തുകളും അപ്രത്യക്ഷമായ സംഭവമുണ്ടായിട്ടുണ്ട്.

പാസ് സെക്രട്ടേറിയറ്റ് ബുധനാഴ്ച



ആനുകാലിക സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാസ് സെക്രട്ടേറിയറ്റ് ബുധ്നാഴ്ച രാത്രി 9.30 മണിക്ക് നഹ്ദ് പ്ലാസയില്‍ ചേരും.

ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ കൂട്ട രാജി

കഴിഞ്ഞ പതിനേഴ് വര്‍ഷക്കാലമായി യു.എ.ഇ. യില്‍ പ്രവര്‍ത്തിച്ചു വരുന്ന ശാന്തിനഗര്‍ മഹല്ല്  അസോസിയേഷന്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വഴി മാറിയതിലും, നിഷ്പക്ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കമ്മറ്റിയെ ചില തല്പര കക്ഷികള്‍ ജമാഅത്ത് വിരുദ്ധരുടെ ആലയില്‍ കെട്ടാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് 50 ഓളം പ്രവര്‍ത്തകര്‍ കമ്മറ്റിയില്‍ നിന്നും രാജി വെച്ചതായി അറിയിച്ചു കൊണ്ട് കത്ത് നല്‍കി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍  യഥാര്‍ത്ഥ അവകാശികളുടെ കൈകളിലെത്തിക്കുന്നതിന്  പാസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചവര്‍ അറിയിച്ചു.

ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക.

        നമ്മുടെ വോട്ട് ഇടതിന്.     
സമഗ്ര വികസനത്തിലൂടെ നാടിന്റെ മുഖഛായ മാറ്റിയ, അഴിമതിക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഇടത്പക്ഷ ജനാധിപത്യമുന്നണിക്കാവട്ടെ നമ്മുടെ ഇത്തവണത്തെ വോട്ട്.

പച്ച വായനമുറി ഉദ്ഘാടനം

വേളം: എസ്.ഐ.ഒ ശാന്തിനഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എളവനച്ചാല്‍ ജുമാ മസ്ജിദിന് സമീപം നിര്‍മിച്ച 'ഇ.ജെയുടെ ഓര്‍മക്ക് പച്ച വായനമുറി' സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി റമീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ താര റഹീം, പ്രഫ. കെ. അബ്ദു റഹിമാന്‍, ഒ.കെ. റിയാസ്, ഒതയോത്...ത് പോക്കര്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. റഈസ് സ്വാഗതവും മന്‍സൂര്‍ കല്ലുമ്മല്‍ നന്ദിയും പറഞ്ഞു.

പാസ് ലോഗോ

ലോഗോ ഡിസൈന്‍ ചെയ്തത് നദീം അബ്ദുല്ല ജി.കെ.