സെക്രട്ടേറിയറ്റ്

പാസിന്റെ സെക്രട്ടേറിയറ്റ് ഇന്ന് (മാര്‍ച്ച് 31, വ്യാഴാഴ്ച) രാത്രി 10 മണിക്ക് നഹ്ദ പ്ലാസയില്‍ വച്ച് ചേരും.
വാര്‍ഷിക ജനറല്‍ ബോഡി അവലോകനം, കുടുംബ സംഗമം, വിദ്യഭ്യാസ അവാര്‍ഡ്, പഠന വേദി രൂപീകരണം എന്നിവയാണ് മുഖ്യ അജണ്ട.
സെക്രട്ടേറീയറ്റ് അംഗങ്ങള്‍ ക്രിത്യ സമയം പാലിക്കണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ശാന്തിനഗര്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യക്ക് പുതിയ ഭരണ സമിതി.

മാര്‍ച്ച് 29 ചൊവ്വാഴ്ച്ച ബനാത്ത് ഹാളില്‍ വച്ച് നടന്ന ജനറല്‍ ബോഡിയില്‍ വച്ച് മദ്റസയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഇ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എം സലീം മാസ്റ്റര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അംഗങ്ങള്‍
ഇ.മുഹമ്മദ് ഹാജി
എം. സലീം മാസ്റ്റര്‍
എം. ഇബ്രാഹീം മാസ്റ്റര്‍
പ്രൊഫസര്‍ കെ. അബ്ദുറഹ്മാന്‍
വരിക്കോളി ഇബ്രാഹിം ഹാജി
സി.യെം.സി. കുഞ്ഞബ്ദുല്ല
സി.യെം. കുഞ്ഞമ്മദ്
എം. ഹമീദ് മാസ്റ്റര്‍
എ.കെ. മജീദ്
താര റഹീം
പി.കെ. അഷ്റഫ് മാസ്റ്റര്‍
വി.എം. കുഞ്ഞബ്ദുല്ല
തറോല്‍ ശാക്കിര്‍
പുത്തലത്ത് അഷ്റഫ്
കൊടുമയില്‍ അസ്ലം
ഇല്യാട്ടുമ്മല്‍ ബഷീര്‍ മാസ്റ്റര്‍
ഇല്യാട്ടുമ്മല്‍ മജീദ്
ജി.കെ. കുഞ്ഞബ്ദുല്ല
കെ.ടി. അമീന്‍ മാസ്റ്റര്‍
എം. സി. മൊയ്തു.
കെ.കെ. ബഷീര്‍ ഹാജി

വായനാമുറി ഉദ്ഘാടനം ഏപ്രില്‍ 2ന്.

      ഇ.ജെ. യുടെ ഓര്‍മ്മയ്ക്കായി ഒരു വായനാമുറി.    
ശാന്തിനഗറിന്റെ നവോത്ധാന ശില്‍പി ഇ.ജെ. മമ്മു സാഹിബിന്റെ ഓര്‍മ്മയ്ക്കായി എസ്.ഐ.ഒ. കുരുഡ യൂണിറ്റ് എളവനച്ചാല്‍ ജുമാമസ്ജിദ് പരിസരത്ത് സ്ഥാപിച്ച "പച്ച വയനാമുറി"യുടെ ഉദ്ഘാടനം ഏപ്രില്‍ 2 ശനിയാഴ്ച വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താരറഹീം നിര്‍വ്വഹിക്കും. എളവനച്ചാല്‍ ജുമാ മസ്ജിദ് ഖതീബ് എം. സഈദ് മൌലവി, ഇമാം മാവിലാട്ട് അമ്മദ് മുസല്യാര്‍, കുന്നങ്കണ്ടി അഷ്റഫ്, സി.യെം. ദാമോദരന്‍, കെ. ദിനേശന്‍, ഇ.ജെ. അഫ്സല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

പാസിന് ശാന്തിനഗറില്‍ കമ്മറ്റിയായി.

പാസിന്റെ പ്രവര്‍ത്തനങ്ങള്‍ ശാന്തിനഗറില്‍ ഏകോപിപ്പിക്കുന്നതിന് ശാന്തിനഗറില്‍ കമ്മറ്റി രൂപീകരിച്ചു.

രക്ഷാധികാരികള്‍
പ്രൊഫസര്‍ കെ.അബ്ദുറഹ്മാന്‍
മോരങ്ങാട്ട് സലീം മാസ്റ്റര്‍


ഭാരവാഹികള്‍
പുത്തലത്ത് അഷ്റഫ് - പ്രസിഡന്റ്
തറോല്‍ ശാക്കിര്‍ - സെക്രട്ടറി
സി.യെം. കുഞ്ഞമ്മത് - ട്രഷറര്‍


സെക്രട്ടേറിയറ്റ് അംഗങ്ങള്‍
മോരങ്ങാട്ട് സിദ്ദീഖ് മാസ്റ്റര്‍
കോരന്‍ കുളങ്ങര അലി മാസ്റ്റര്‍
ഇല്യാട്ടുമ്മല്‍ ബഷീര്‍ മാസ്റ്റര്‍
പടിക്കലക്കണ്ടി അബ്ദുസ്സമദ്

പാസ് ശാന്തിനഗര്‍ മഹല്ല് അസോസിയേഷന് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം






ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

സാമ്രാജ്യത്വ അജണ്ടയെ തിരിച്ചറിയുക- പി.ബി.എം. ഫര്‍മീസ്

സാമ്രാജ്യത്വം വിഭജിച്ച ഇസ്ലാമിലെ രാഷ്ട്രീയ ഇസലാമിനെ പ്രതിനിധീകരിക്കുന്നതിനാലാണ് ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ യുവജന സംഘടനയും വേട്ടയാടപ്പെടുന്നതെന്ന് പി.ബി.എം. ഫര്‍മീസ് പറഞ്ഞു. പാസ് സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും അതിന്റെ ജനകീയ ഇടപെടലുകളും കോര്‍പറേറ്റുകള്‍ക്കും ഫാഷിസത്തിനും എതിരാണെന്ന് വ്യക്തമായി മനസ്സിലാക്കിയതിനാലാണ്, തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നത്. സ്വലാത്ത് വാര്‍ഷികങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുകയും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വികസനഫോറം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെയും ആവശ്യം  പള്ളിയില്‍ മാത്രമൊതുങ്ങുന്ന കള്‍ച്ചറല്‍ ഇസ്ലാമാണ്. വ്യക്തമായ ആദര്‍ശങ്ങളുടെ അഭാവം മൂലമാണ് തീപ്പൊരി നായികമാര്‍ കണ്ണടച്ച് തുറക്കും മുമ്പ് പാര്‍ട്ടി മാറുന്നത്. ഇസ്ലാമിക ആദര്‍ശം മുറുകെ പിടിച്ച് മുന്നേറാന്‍ പാസിന്റെ പ്രവര്‍ ത്തകര്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറലിയുടെ ഖുര്‍ആന്‍ ക്ലാസോടെ ആരഭിച്ച പരിപാടീയില്‍ പ്രസിഡന്റ് പി.യെം. ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. റബീഅസമാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പിന് ചെയര്‍മാന്‍ കെ.പി. ഖാസിം നേത്രുത്വം നല്‍കി.
 വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താരറഹീമിന്റെ യു.എ.ഇ. സന്ദര്‍ശന പരിപാടിയുടെ സി.ഡി. ചെയര്‍മാന്‍ കെ.പി. ഖാസിം ഉപദേശക സമിതിയംഗം ഒതയോത്ത് മൊയ്തുവിന് നല്‍കി പ്രകാശനം ചെയ്തു. പാസ് ലോഗോ സെക്രട്ടേറിയറ്റ് മെമ്പര്‍ വരിക്കോളി അഷ്റഫ് ഉപദേശക സമിതിയംഗം കോവിലരികത്ത് അഷ്റഫിന് നല്‍കി പ്രകാശനം ചെയ്തു.
പഴയകാല മാപ്പിളപ്പാട്ട് ഗായകരായ നമ്പാട്ടില്‍ മമ്മു, പി.ടി.എ റഹീം എന്നിവരും പുതുതലമുറയിലെ സുബൈര്‍ വലകെട്ട്, നവാസ് അരിങ്കിലോട്ട് തുടങ്ങിയവരും അണി നിരന്ന ഗാനവിരുന്നും അരങ്ങേറി.

പാസിന് പുതിയ ഭാരവാഹികള്‍

ചെയര്‍മാന്‍ - ഖാസിം ഹാജി കെ.പി.
ഉപദേശക സമിതി - ഒതയോത്ത് മൊയ്തു, വെള്ളിക്കുന്നുമ്മല്‍ ഖാസിം, അഷ്റഫ് കോവിലരികത്ത്, ഗഫൂര്‍ രയരോത്ത് പറമ്പത്ത്.


പ്രസിഡന്റ് - ഇഖ്ബാല്‍ പട്ടര്‍ മഠത്തില്‍
വൈസ് പ്രസിഡന്റ് - അന്‍വറലി മാണിക്കോത്ത്
ജനറല്‍ സെക്രട്ടറി - മുഹമ്മദ് അസ്ലം കുരുവന്തോടി
സെക്രട്ടറി - റഫീഖ് കണിയാങ്കണ്ടി
ട്രഷറര്‍ - ഗഫൂര്‍ കല്ലുമ്മല്‍


സെക്രട്ടേറിയറ്റംഗങ്ങള്‍
അഷ്റഫ് വരിക്കോളി
സലീം അരിങ്കിലോട്ട്
നദീര്‍ ആര്‍. പി.
ഹാരിസ് ഒതയോത്ത്
ജാഫര്‍ മാണിക്കോത്ത്
മുഹമ്മദലി കരുവാറക്കുഴി
സഹീര്‍ കോവിലരികത്ത്
അബ്ദുല്ല പടിക്കലകണ്ടി
നദീം പുതിയോട്ടില്
റബീഅ സമാന്‍

ആവേശം വിതറി ജനറല്‍ ബോഡി

ഖുര്‍ആന്‍ ക്ലാസ് - അന്‍വറലി മാണിക്കോത്ത്
വാര്‍ഷിക റിപ്പോര്‍ട്ട് - റബീഅ സമാന്‍
മുഖ്യ പ്രഭാഷണം - പി.ബി.എം. ഫര്‍മീസ്
ചെയര്‍മാന്‍ കെ.പി. ഖാസിം ഹാജിയുടെ സന്ദേശം
സി.ഡി. പ്രകാശനം

പാസ് ലോഗോ പ്രകാശനം
ഗാനം - സുബൈര്‍ വലകെട്ട്
ഗാനം - മമ്മു നമ്പാട്ടില്‍
                                                ഗാനം - നവാസ് അരിങ്കിലോട്ട്

പാസ് ജനറല്‍ ബോഡി നഹ്ദ പ്ലാസയിലേക്ക് മാറ്റി.

      ജനറല്‍ ബോഡി നഹ്ദ പ്ലാസയില്‍     
പാസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് (മാര്‍ച്ച് 24, വ്യാഴം) രാത്രി 10 മണിക്ക് നഹ്ദ പ്ലാസ പാര്‍ട്ടി ഹാള്‍ 2 ല്‍ വച്ചു നടക്കും. നേരത്തേ ഇത് മംസാറില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് സ്ഥലം മാറ്റിയത്. വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും, വരുന്ന ഒരു വര്‍ഷത്തേക്കുള്ള പരിപാടികളുടെ കരട് രൂപം തയ്യാറാക്കലും, ഒരു മാസക്കാലം നീണ്ടു നിന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ അവലോകനവും നടക്കും. താര റഹീമീന്റെ യു.എ.ഇ. സന്ദര്‍ശന പരിപാടികളുടെ സി.ഡി. പ്രകാശനവും അതോടൊപ്പം നടക്കും. ശാന്തിനഗര്‍ മഹല്ല് അസോസിയേഷനിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പാസ് അംഗങ്ങള്‍ പുറത്തു വന്നതിനു ശേഷം നടക്കുന്ന പ്രഥമ ജനറല്‍ ബോഡിയാണിത്. പരിപാടിയില്‍ പി.ബി.എം. ഫര്‍മീസ് മുഖ്യാതിഥി ആയിരിക്കും .
ഗാനവിരുന്നും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

S.S.L.C. പഠന സഹവാസം സമാപിച്ചു.

    പരീക്ഷയെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുങ്ങി.  
എസ്.ഐ.ഒ. ശാന്തിനഗറില്‍ കഴിഞ്ഞ ഒരു മാസമായി പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി നടത്തി വരുന്ന പഠന സഹവാസം സമാപിച്ചു. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലാണ് പ്രത്യേക കോച്ചിങ്ങ് ക്ലാസുകള്‍ നല്‍കിയത്.
വിവിധ വിഷയങ്ങളിലായി ടി. ഷഹനാസ് ഫൈസല്‍, റിയാസ് പൈങ്ങോട്ടായ്, ഷംസീര്‍ തൈക്കണ്ടി, ജൌഹറ അസലം, നസീബ ഒതയോത്ത്, ചിത്രന്‍ ഐഡിയല്‍, റഈസ് ചാലില്‍, റമീസ് എടച്ചേരിക്കണ്ടി തുടങ്ങിയവര്‍ ക്ലാസെടുത്തു. സമാപന പരിപാടിയില്‍ വാദിഹുദ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ. നിയാസ് "ഫേസിങ്ങ് എക്സാം പ്രോഗ്രാം" അവതരിപ്പിച്ചു. 40 ഓളം വിദ്യാര്‍ ത്ഥികള്‍ സഹവാസം പ്രയോജനപ്പെടുത്തി. പ്രദേശത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ദേയമാക്കി.
റഈസ് സി.എച്ച്, അജ്മല്‍ ടി.പി, സിറാജ് പുത്തലത്ത്, അനസ് മഠത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേത്രുത്വം നല്‍കി.

EXCLUSIVE

  ഇത് ക്ഷണിച്ചു വരുത്തിയ ദുരന്തം

ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ നിന്നും പാസ് അംഗങ്ങള്‍ പുറത്തു പോരാനിടയാക്കിയ കാരണങ്ങള്‍ നാട്ടു വാര്‍ത്തകളില്‍ ഉടന്‍ പ്രതീക്ഷിക്കുക.

അഭിനന്ദനങ്ങള്‍

മജ് ലിസ് പരീക്ഷയില്‍ സി.യെം. റദീഅക്ക് ഒന്നാം റാങ്ക്.
മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയില്‍ അഫിലിയേറ്റു ചെയ്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇസ്‌ലാമിക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫറോക്ക് ഇര്‍ശാദിയ കോളജിലെ സി.എം.റദീഅ ഒന്നാംറാങ്ക് നേടി. ശാന്തിനഗറിലെ ചെറിയ മുണ്ട്യോടി മൊയ്തുവിന്റെ മകളാണ്.

ഉന്നത വിജയം കരസ്ഥമാക്കിയ റദീഅയ്ക്ക് പാസ്-യു.എ.ഇ അനുമോദനം നേര്‍ന്നു.

Breaking News...

 യു.എ.ഇ. ശാന്തിനഗര്‍ മഹല്ല് അസോസിയേഷന്‍ പിളര്‍ന്നു.

ശാന്തിനഗര്‍ മഹല്ലു നിവാസികളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ നിന്നും പാസ് അംഗങ്ങള്‍ രാജിവച്ചു. ഇതോടെ സംഘടന പിളര്‍ന്നു. സംഘടനാ സങ്കുചിതത്വങ്ങള്‍ക്കതീതമായി ശാന്തിനഗറിലെ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പുരോഗമനത്തിനായി രൂപീക്രുതമായ കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഒരു ജമാഅത്ത് വിരുദ്ധ അന്തര്‍ധാര പ്രവര്‍ത്തിച്ചിരുന്നു. ഈയടുത്തകാലത്തായി നാട്ടിലും കമ്മറ്റിയിലും ജമാഅത്ത്-ലീഗ് സംഘര്‍ഷം പലപ്പോഴും പരിധി വിട്ടിരുന്നു. ഈ സന്ദര്‍ഭങ്ങളിലൊക്കെ മഹല്ല് അസോസിയേഷന്‍ നേത്രുത്വം ജമാഅത്ത് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. ശാന്തിനഗര്‍ വാര്‍ഡ് മെമ്പര്‍ താര റഹീമിന് ഷാര്‍ജയിലൊരുക്കിയ സ്വീകരണത്തിലും മഹല്ല് പങ്കെടുത്തിരുന്നില്ല. ഇത്തരത്തിലുള്ള നിരന്തരം അവഗണനയാണ് പിളര്‍പ്പിലേക്ക് വഴി തുറന്നത്.


വാര്‍ഷിക ജനറല്‍ ബോഡിക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചതിനു ശേഷമാണ് പാസ് അംഗങ്ങങ്ങള്‍ കമ്മറ്റിയില്‍ നിന്നും രാജി വച്ചത്.