ജനറല്‍ ബോഡിയോഗം



പാസ്
ജനറല്‍ ബോഡി യോഗം ആഗസ്ത് 05 വ്യാഴാഴ്ച രാത്രി 9.00 മണിക്ക് ചേരും. റമദാനിലെ പാസിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള രൂപരേഖ അന്നു തയ്യാറാക്കും .

പൊലീസ് വിലക്ക്; സി.ആര്‍. നീലകണ്ഠന് പ്രസംഗിക്കാനായില്ല

പൊലീസ് വിലക്ക്; സി.ആര്‍. നീലകണ്ഠന് പ്രസംഗിക്കാനായില്ല

കുറ്റിയാടി: ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പാലേരിയിലും പൂളക്കൂലിലും നടന്ന പരിപാടികളില്‍ പൊലീസ് വിലക്ക് കാരണം പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സി.ആര്‍. നീലകണ്ഠന് പ്രസംഗിക്കാനായില്ല. രണ്ടുമാസം മുമ്പ് പ്രതിചിന്ത സംഘടിപ്പിച്ച ചടങ്ങില്‍ പാലേരിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ നീലകണ്ഠനെ സി.പി.എമ്മുകാര്‍ മര്‍ദിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
നീലകണ്ഠന്‍ പ്രസംഗിച്ചാല്‍ പ്രദേശത്ത് കുഴപ്പമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണത്രെ പൊലീസ് അനുമതി നിഷേധിക്കുന്നത്. നീലകണ്ഠനെ പങ്കെടുപ്പിച്ചാല്‍ പരിപാടിക്ക് അനുവദിച്ച മൈക്ക് പെര്‍മിഷന്‍ റദ്ദാക്കുമെന്നുപോലും പൊലീസ് സംഘാടകരോട് പറഞ്ഞത്രെ.
നീലകണ്ഠന്‍ പ്രസംഗിക്കുന്നത് ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് വിലക്കിയ പൊലീസ് നടപടിയില്‍ ജനകീയ വികസന സമിതി വേളം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. പി.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹീം, സി.എം. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
JULY 7th THURSDAY MEETING PHOTOS