അയനോളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.



അയനോളിക്കുന്ന് കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ താര റഹീം, മഹല്ല് പ്രസിഡന്റ് എം. ഇബ്രാഹീം മാസ്റ്റര്‍, എടത്തില്‍ ക്രിഷ്ണന്‍ മാസ്റ്റര്‍, പ്രൊഫസര്‍ കെ. അബ്ദുരഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ജനകീയ വികസന സമിതിയുടെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ് സോളിഡാരിറ്റിയോടെ സഹകരണത്തോടെ പൂവണിയുന്നത്. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ അയനോളിക്കുന്നിലെ വീട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഇനി നെട്ടോട്ടമോടേണ്ടി വരില്ല. ഒന്നാം ഘട്ടത്തില്‍ 20 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പിന്നീട് വിപുലീകരിക്കാന്‍ കഴിയും വിധമാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.






പുതിയ കാല്‍വെപ്പിന് യോഗ്യതയുള്ളവര്‍ അപേക്ഷിക്കുക.


ചിത്രത്തിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

പാസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 15 വരെ നടത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന പാസ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ശാന്തിനഗറിലെ മുതിര്‍ന്ന പ്രവാസി കെ.പി. ഖാസിം ഹാജിക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കിയതോടെ 20 ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പയിന് തുടക്കമായി. 2011 വര്‍ഷത്തേക്കുള്ള പാസിന്റെ നയ പരിപാടികള്‍ക്കും യോഗം രൂപം നല്‍കി. പി.യെം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍വറലി പഠന ക്ലാസും റബീഅ റിപ്പോര്‍ട്ടും അവതരിപ്പിച്ചു

അയനോളിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 26ന്.

കാലങ്ങളായി കുടിവെള്ളത്തിന്‍ ക്ഷാമം നേരിടുന്ന ഇരുപതോളം കുടുമ്പങ്ങള്‍ക്ക് തെളിനീരിന്റെ ആശ്വാസവുമായി സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 26ന് ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി നിര്‍വ്വഹിക്കും. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ താര റഹീം, പ്രൊഫസര്‍ കെ. അബ്ദുറഹ്മാന്‍, ഇ.വിജയന്‍ മാസ്റ്റര്‍,ഇ.ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനകീയ വികസന സമിതി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ഒരു പദ്ധതിയാണ് ഇതു വഴി നടപ്പിലാകാന്‍ പോകുന്നത്.

അന്തസ്സ് കാത്തു സൂക്ഷിക്കുക

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളാനും നാടിന്റെ നന്‍മയ്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഈ ബ്ലോഗ് പ്രതിജ്ഞാ ബദ്ധമാണ്. അതിനാല്‍ തന്നെ ചില വിശേഷങ്ങള്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ ഞങ്ങള്‍ തള്ളുന്നു.
ഒപ്പം സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാര സമ്പന്നമായ നാളുകള്‍ പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു.

വേളത്ത് തീവെപ്പ് പരമ്പര; പലചരക്കു കടയും, വിശ്രമ കേന്ദ്രങ്ങളും കത്തി നശിച്ചു

വേളം: കൂളിക്കുന്നിലും പള്ളിയത്തും സാമീഹിക വിരുദ്ധരുടെ വിളയാട്ടം.
കൂളിക്കുന്നില്‍ സി.പി.എം.പ്രവര്‍ത്തകന്റെ പലചരക്കു കട തീവെച്ചു
നശിപ്പിച്ചു. ഒന്തമ്മല്‍ ശങ്കരന്റെ വീടിനടുത്ത ഓടുമേഞ്ഞ അറപ്പീടികയാണ്
തിങ്കളാഴ്ച പുലര്‍ച്ചെ കത്തിച്ചത്. മേല്‍ക്കൂരയും, കച്ചവട വസ്തുക്കളും
പൂര്‍ണ്ണമായി ചാമ്പലായി.നാദാപുരം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ
അണച്ചു. കടക്കു സമീപത്തെ തെങ്ങും കത്തി നശിച്ചു.
പള്ളിയത്ത് ഗുളികപ്പുഴക്കടവിനു സമീപം ഓല മേഞ്ഞ ബസ്കാത്തിരിപ്പു
കേന്ദ്രം കത്തിച്ചു. ഇതിനോനബന്ധിച്ചു കടയിലെ 8 പ്ലാസ്റ്റിക് കസേര മേശ,
എന്നിയവും തീ വെച്ചു നശിപ്പിച്ചു. പുഴക്കടവിനു സമീപം പൂഴി തൊഴിലാളികളുടെ
വിശ്രമ കേന്ദ്രവും അഗ്നിക്കിരയാക്കി. കട കത്തിച്ചതിന് കുറ്റ്യാടി പൊലീസ്
കേസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സല്‍മ, മെംബര്‍മാരായ കുറുവങ്ങാക്ക്
കുഞ്ഞബ്ദുല്ല, താര റഹീം, കെ.എം.അശോകന്‍ എന്നിവര്‍ സംഭവ സ്ഥലങ്ങള്‍
സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത കാലത്തായി സാമൂഹിക വിരുദ്ധ
ശല്യം വര്‍ധിച്ചിട്ടുണ്ട്.നാലു ദിവസം മുമ്പ് ചോയിമഠത്തില്‍ പരപ്പില്‍
ശശിയുടെ വാഴത്തോട്ടം നശിപ്പിച്ചിരുന്നു.കഴിഞ്ഞാഴച ശാന്തിനഗറില്‍ ജമാഅത്തെ
ഇസ്ലാമി ഓഫീസ് ബോഡ്,വാര്‍ത്താ ബോഡുകള്‍,കൊടിമരങ്ങള്‍ എന്നിവ
തകര്‍ക്കുകയുണ്ടായി.
പൂളക്കൂലില്‍ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ പഴങ്കാവില്‍ അഷ്റഫിന്റെ
ഫര്‍ണിച്ചര്‍ കട, മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ബൈക്ക്, കടയിലെ
വസ്തുക്കള്‍ എന്നിവയും നശിപ്പിച്ചരിന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍
കെ.കെ.അബ്ദുല്ലമാസ്റ്ററുടെ പറമ്പിലെ റബര്‍ തൈകള്‍ വെട്ടിയ
സംഭവവുമുണ്ടായി. പൂളക്കൂലില്‍ കുഞ്ഞാലക്കുട്ടി കേസുമായി ബന്ധപ്പെട്ടാണ്
അതിമ്രങ്ങള്‍ അരങ്ങേറിയത്.
സാമുഹിക വിരുദ്ധ ശല്യം വര്‍ധിച്ച സ്ഥിതിക്ക് വരുന്ന 24 ന് ചേരുന്ന
പഞ്ചായത്ത് ഭരണ സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

ടാലന്റ് വാര്‍ഷികാഘോഷം


ടാലന്റ് വാര്‍ഷികാഘോഷം പ്രൊഫസര്‍ വി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.

പ്രഭാഷണ വേദിയിലേക്ക് പ്രകടനം നടത്തിയ യൂത്ത് ലീഗ് നടപടി വിവാദമാകുന്നു.

ശാന്തിനഗര്‍ കേളോത്ത് മുക്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയിലേക്ക് അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കി യൂത്ത് ലീഗ് നടത്തിയ പ്രകടനം വിവാദമാകുന്നു. ശാന്തിനഗറീലെ ജമാഅത്തെ ഇസ് ലാമി ഓഫീസും സോളിഡാരിറ്റി കൊടിമരവും രണ്ട് ദിവസം മുമ്പ് ഇരുളിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനു പിന്നില്‍ ലീഗ് ആണെന്നും ലീഗ് നേത്രുത്വം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റിയാലേ ശാന്തിനഗറില്‍ സമധാനം പുലരുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ഇതിനു പകരമായിട്ടാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടു കൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നേതാക്കളൊന്നും തന്നെ പങ്കെടുത്തില്ലെങ്കിലും ഇത് നടക്കുമ്പോള്‍ അവരെല്ലാവരും തന്നെ ശാന്തിനഗറില്‍ സന്നിഹിതരായിരുന്നു. പ്രകടനത്തില്‍ നിന്നു അണികളെ പിന്തിരിപ്പിക്കാനോ അതു നിയന്ത്രിക്കാനോ ഉള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അവര്‍ ഉദ്ദേശിച്ച ഒരു ഫലവും അതുകൊണ്ടുണ്ടായില്ല.
സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സദസ്സിലേക്ക് വ്രുത്തികെട്ട മുദ്രാവാക്യവുമായി വന്നത് അവരുടെ സാംസ്കാരിക് അധ്:പതനത്തിന് അടി വരയിടുന്നതായി പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അണിയറയില്‍ അനുരഞ്ചന ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം പൊതുജനങ്ങളില്‍ ഉണ്ടായ മോശം പ്രതിച്ചായ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മേല്‍ നേത്രുത്വം വിലയിരുത്തിയതിന്റെ അടിസ്ഥനത്തില്‍ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പുതിയ അടവുമായി സൌഹ്രുദ സംഭാഷണങ്ങളുമായി നിങ്ങാനാണ് ലീഗ് തീരുമാനം.

സ്നേഹ സംഗമം ഇന്ന്

കേളോത്ത് മുക്കില്‍ കഴിഞ്ഞ നാലുദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരിപാടിക്ക് സമാപനം കുറിച്ചു കൊണ്ട് ഇന്ന് വൈകീട്ട് 7 മണിക്ക് സ്നേഹ സംഗമം നടക്കും. ഡോ: എന്‍. മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സ്വാമി വിശ്വഭദ്രാനന്ദ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

ലീഗ് ജനങ്ങളെ വഞ്ചിക്കുന്നത് നിര്‍ത്തണം - ടി മുഹമ്മദ്.

ശാന്തിനഗറില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ സാമൂഹിക ദ്രോഹികളെയും ക്രിമിനലുകളേയും സംരക്ഷിക്കുന്ന ഏര്‍പ്പാട് ശാന്തിനഗറിലെ ലീഗ് നേത്രുത്വം നിര്‍ത്തണമെന്ന് ടി.മുഹമ്മദ് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ ക്രിമിനലുകളുടെ സംരക്ഷണത്തില്‍ നിന്നും എന്നു ലീഗ് പിന്മാറുന്നുവോ ആന്നേ ശാന്തിനഗറില്‍ സമാധാനം പുലരുകയുള്ളൂ. അടിക്കടി സംഘര്‍ഷങ്ങളുണ്ടാക്കി ഇവര്‍ നാടിന്റെ മാനം കെടുത്തുന്നു. അക്രമങ്ങളുണ്ടാകുമ്പോളൊക്കെ ലീഗിന്റെ ഉത്തരവാദ പെട്ടവരെ സമീപിക്കുമ്പോള്‍ ഞങ്ങളറീയില്ല, ഞങ്ങള്‍ക്ക് നിയന്ത്രിക്കന്‍ കഴിയില്ല തുടങ്ങിയ മറുപടികളാണ് ലഭിക്കാറ്. അച്ചടക്ക ലംഘനം നടത്തിയെന്നും പറഞ്ഞ ഒരു നേതാവിനെതിരെ അന്വേഷണം നടത്തി ഒരാഴ്ച കൊണ്ട് നടപടിയെടുത്ത ലീഗിന് എന്തു കൊണ്ട് നാട്ടിലെ കുഴപ്പങ്ങളുണ്ടാക്കുന്നവരെ വര്ഷങ്ങളായിട്ടും കണ്ടെത്താനാകുന്നില്ല. അണികളെ നിയന്ത്രിക്കനാകില്ലെങ്കില്‍ സംഘടന പിരിച്ചു വിട്ട് വേറെ വല്ല പണിക്കും പോകലാണ് നല്ലത്. വ്യാജ അരോപണങ്ങള്‍ പറഞ്ഞു പരത്തിയും അവധിക്കു നാട്ടില്‍ വരുന്നവര്‍ക്കു നേരെ ചാത്തനേറ് നടത്തിയുമൊക്കെയാണ് ലീഗ് ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രതിഷേധ യോഗം

ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ. എന്നിവയുടെ ബോര്‍ഡുകളും കൊടിമരങ്ങളും തകര്‍ക്കുകയും പടിക്കലക്കണ്ടി സമദിന്റെ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു (ശനി) വൈകീട്ട് 5 മണിക്ക് ശാന്തിനഗറില്‍ പ്രതിഷേധ പൊതുയോഗം നടക്കും. ഖാലിദ് മൂസ നദ് വി, ടി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഇരുളിന്റെ സന്തതികളെ ഒറ്റപ്പെടുത്തുക.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ നിന്നും മുക്തമായി നാട് സമാധാനത്തില്‍ നീങ്ങിക്കൊണ്ടിരിക്കെ ഇരുളിന്റെ മറവില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്ന്നയിച്ചും കേട്ടാലറക്കുന്ന വാക്കുകള്‍ ഉപയോഗിച്ചും പോസ്റ്ററുകള്‍ പതിച്ച് അതിന്റെ പേരില്‍ അക്രമം സ്രുഷ്ടിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്തുക. അവരെ തള്ളി പറയാതെ തോന്നിവാസങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും കൊടുക്കുന്ന സമീപനമാണ് ചില രാഷ്ട്രീയ നേത്രുത്വങ്ങളുടെ ഭാഗത്തു നിന്നും കാണുന്നത്. ഇത് അപലപനീയമാണ്. ഇത്തരം ക്രിമിനലുകളെ ചിറകിന്നടിയില്‍ ഒളിപ്പിക്കുന്നത് അണികള്‍ കുറഞ്ഞു പോകുമെന്ന ഭയത്താലാണെങ്കില്‍ ഇവര്‍ നാടിന്നു തന്നെ ഭാധ്യതയാകും.ജനാധിപത്യ വ്യവസ്ഥയിലെ ജയവും തോല്‍വിയും അംഗീകരിക്കാന്‍ അണികളെ പഠിപ്പിക്കുകയാണ് ഒരു നല്ല നേത്രുത്വം ചെയ്യേണ്ടത്.

പ്രതികരണവേദിയുടെ പേരില്‍ കാലങ്ങളായി വ്രുത്തികെട്ട പോസ്റ്ററുകള്‍ പതിച്ചു കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗുകാരാണ്.പ്രതികരണ വേദി എന്നത് ലീഗിന്റെ പോഷക സംഘടനയാണോ?

ഇരുട്ട് ആണത്തമില്ലാത്തവന്റെ അഭയ കേന്ദ്രമാണ്. പകലിനെയും ആശയങ്ങളെയും ഭയക്കുന്നവരാണ് ഇരുട്ട് ആയുധമാക്കുന്നത്. ആശയ സംവാദത്തിന് പകരം അണികളെ കൊണ്ട് ബോര്‍ഡുകളും ക്രിഷിയും നശിപ്പിപ്പിക്കല്‍ ആണത്തമല്ല. അത് നപുംസാത്മകമായ പ്രവര്‍ത്തനമാണ്.തിരിച്ചടിക്കാത്തത് ഭയം കൊണ്ടല്ല, ഞങ്ങളുടെ സംസ്കാരവും ദീനീ ബോധവും അതിനനുവദിക്കുന്നില്ല.
സ്വന്തം പാര്‍ട്ടിയിലെ നാറ്റക്കേസുകള്‍ തീര്‍ത്തിട്ടു പോരേ മറ്റുള്ലവരുടെ നേരെ കുതിര കയറാന്‍ കഴിഞ്ഞ റമദാനിനു പിറ്റേന്ന് കുടിച്ചു ഫിറ്റായി ശാന്തിനഗറില്‍ വീണവരെ പറ്റിയും ഒരു വിവാഹ മോചനക്കേസില്‍ ഉന്നത നേതാവ് ചെയ്ത കൊടും ക്രൂരതയെ പറ്റിയുമൊക്കെ ഒന്നെഴുതി ഒട്ടിച്ചിട്ട് മതി മറ്റുള്ളവരുടെതില്‍ ഇടപെടുന്നത്. വേണമെങ്കില്‍ ഇനിയും തരാം എഴുതിയാലും പറഞ്ഞാലും തീരാത്തത്ര ഉണ്ട് വീര കഥകള്‍. വെറുതെ പല്ലിടുക്കില്‍ തോണ്ടി മണപ്പിക്കരുത്.

ഇത് നിര്‍ത്തണം നാട് നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു പണിയുമില്ലാത്ത കുത്തിതിരുപ്പ് എന്നത് ഒരു തൊഴിലാക്കി മാറ്റിയ ആളുകളെ ഒറ്റപ്പെടുത്തണം ​.ശാന്തിനഗറ്നെ "ശാന്തി" നഗറായി തന്നെ നില നിര്‍ത്തണം.

അക്രമം ഉണ്ടാക്കിയ വഴി

* അടിസ്താന രഹിതമായ ആരോപണവും കേട്ടാലറക്കുന്ന വാക്കുകളുമായി പ്രതികരണ വേദിയുടെ പേരില്‍ ഇരുളിന്റെ സന്തതികള്‍ ശാന്തിനഗറിലുടനീളം പോസ്റ്ററുകള്‍ സ്ഥാപിക്കുന്നു.
* ലീഗ് നേതാവ് ആ മലിന്യം വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് തന്നെ നീക്കം ചെയ്യുന്നു.
* മറ്റൊരു പ്രിന്റഡ് പോസ്റ്റര്‍ വേറൊരു ലീഗുകാരന്‍ നമസ്കാര സമയത്ത് സ്താപിക്കുന്നു.
* നാടിന്റെ നന്മ ആഗ്രഹിച്ച ആരോ അതും എടുത്തു കളഞ്ഞു.
* ഇരുളിന്റെ മറവില്‍ സകല ബോര്‍ഡുകളും അടിച്ചു തകര്‍ക്കുന്നു. കാര്ഷിക വിളകള്‍ വെട്ടി നശിപ്പിക്കുന്നു.

ശാന്തിനഗറില്‍ പരക്കെ അക്രമം

ഇരുളിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. ജമാഅത്തെ ഇസ്ലാമി ഓഫീസിന്റെ ബോറ്ഡ് സോളിഡാരിറ്റി, എസ്.ഐ.ഒ കൊടിമരങ്ങള്‍ ബോര്‍ഡുകള്‍, പടിക്കലക്കണ്ടി സമദിന്റെ വാഴകള്‍ പച്ചക്കറികള്‍ എന്നിവ നശിപ്പിച്ചു.

പര്യടനം പൂര്‍ത്തിയായി താര റഹീം ഇന്നു തിരിക്കും.



യു.എ.ഇ. പര്യടനത്തിനെത്തിയ താര റഹീം ഇന്നു വൈകുന്നേരം 8.20 നുള്ള ഫ്ലൈ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലേക്ക് തിരിക്കും. കഴിഞ്ഞ രണ്ടാഴ്ചകളിലായി നിരവധി സ്വീകരണ പരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം എല്ലാ എമിറേറ്റുകളിലും സഞ്ചരിച്ച് ശാന്തിനഗറുകാരായ പ്രവാസികളുമായി നാടിന്റെ വികസനത്തെ പറ്റിയും ഐക്യത്തെ പറ്റിയും കൂലങ്കഷമായി ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന വിവിധ പദ്ധതികളില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും വരുന്ന അഞ്ചു വര്‍ഷം കൊണ്ട് ശാന്തിനഗറിനെ ഒരു മാത്രുകാ ഗ്രാമമാക്കി മാറ്റുമെന്നും അതിനായി പ്രവാസി സമൂഹത്തിന്റെ എല്ലാ വിധ പിന്തുണയും ആവശ്യമാണെന്നും താര റഹീം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളാല്‍ അകല്‍ച്ച സം ഭവിച്ച ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം ക്രിയാത്മക പങ്കു വഹിച്ചു. വരും കാലങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസിസമൂഹം ഒറ്റക്കെട്ടായി പിന്നില്‍ അണിനിരക്കുമെന്ന വാക്കു നല്‍കിയാണ് അദ്ദേഹത്തെ യാത്രയാക്കുന്നത്.

സോളിഡാരിറ്റി പൊതുയോഗം മാറ്റി വച്ചു.

ചില സാങ്കേതിക കാരണങ്ങളാല്‍ സോളിഡാരിറ്റി പൊതുയോഗം പിന്നീടത്തേക്ക് മാറ്റി വച്ചതായി പ്രസിഡന്റ് ബഷീര്‍ മസ്റ്റര്‍ അറിയിച്ചു.

പാസ് അവാര്‍ഡ് 2011

SSLC, PLUS TWO പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കുന്ന വേളം ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പാസ് കാഷ് അവാര്‍ഡ് നല്‍കും.

A TRIP WITH MEMBER
























സോളിഡാരിറ്റി പൊതുയോഗം ഫെബ്രുവരി ഏഴിന്.

സി. ദാവൂദ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ സോളിഡാരിറ്റിയുടെ നയ നിലപാടുകള്‍ വിശദീകരിക്കാനും സംഘടനക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനും സോളിഡാരിറ്റിയുടെ പൊതുയോഗം ഫെബ്രുവരി 7 തിങ്കളാഴ്ച വൈകുന്നേരം 6.30 മണിക്ക് ശാന്തിനഗറില്‍ നടക്കും.