ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക - പാസ്


വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാസ് തീരുമാനിച്ചു. വോട്ട് വാങ്ങി വിജയിച്ച ശേഷം ഇരു മുന്നണികളും നാട്ടുകാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. വികസന കാര്യങ്ങളില്‍ ശാന്തിനഗര്‍ വളരെ പിന്നോക്കാവസ്ഥയിലാണ്. പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സമൂഹത്തിന്റെ താഴെ കിടയിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. ചില ഉന്നതന്മാരുടെ വീതം വെപ്പ് രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിലെന്തു നടക്കുന്നുവെന്ന് സധാരണ ജനങ്ങള്‍ അറിയുന്നില്ല. ഇതിനൊക്കെ പരിഹാരം കാണാന്‍ ജനകീയ വികസന സമിതിക്കേ കഴിയൂ. ജനങ്ങളുടെ അവശ്യങ്ങല്‍ പരിഹരിക്കുന്നതിനും, അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതിലും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പരാജയപ്പെട്ടതിനാല്‍ പ്രവാസി കുടുംബങ്ങളിലെ വോട്ട് പരമാവധി സമാഹരിച്ച് ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. പാസ് പ്രസിഡന്റ് പി.യെം ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് വരിക്കോളി, അരിങ്കിലോട്ട് സലീം, ഗഫൂര്‍ കല്ലുമ്മല്‍, നദീര്‍ ആര്‍. പി,അന്‍വറലി മാണിക്കോത്ത്, അലി.കെ.കെ, നദീം ജി.കെ, മുബാറക് ജി.കെ, എന്നിവര്‍ സംസാരിച്ചു റബീഅ സമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments: