ഐക്യത്തെ കുറിച്ച് മിണ്ടാന്‍ നിങ്ങള്‍ക്കെന്തവകാശം?

ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നത് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം.  കമ്മറ്റി പിളരുമ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ പ്രവര്‍ത്തന ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നു. അതു പിരിച്ചെടുത്തതിലെ ഭൂരിഭാഗം അധ്വാനവും ഇപ്പോള്‍ പാസിനൊപ്പം അണി ചേര്‍ന്നവരുടെതായിരുന്നു. മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന പാസ് ജനറല്‍ ബോഡി തീരുമാന പ്രകാരമാണ്  ആ തുകയിലെ അര്‍ഹിക്കുന്ന അവകാശത്തിനായി ആവശ്യപ്പെട്ടത്. അതില്‍ ഉടക്ക് ന്യായം പറയുകയും, വ്യക്തികളാണ്  വരി സംഖ്യ നല്‍കിയത് അത് തിരിച്ചു ചോദിക്കാന്‍ പാസിന്  അധികാരമില്ല എന്നൊക്കെ പറഞ്ഞതിനാലാണ് രേഖാ മൂലം 50 പേര്‍ ഒപ്പിട്ട കത്ത് നല്‍കിയത്. അതില്‍ പറഞ്ഞത് കഴിഞ്ഞ കമ്മറ്റിയുടെ പ്രസിഡന്റിനെയോ സെക്രട്ടറിയെയോ വിശ്വാസമില്ല എന്നല്ല. ശാന്തിനഗര്‍ മഹല്ല് അസോസിയേഷനില്‍ വിശ്വാസമില്ല എന്നാണ്.  അത് ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടിലാണ് വിശ്വാസമില്ലാതായിരിക്കുന്നത്.

എക്സിക്യൂട്ടീവ് കമ്മറ്റികള്‍ ജമാഅത്തിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനും ജമാഅത്തിന്  മാര്‍ക്കിടാനുമുള്ള വേദിയുമായി മാറിയപ്പോളാണ് ചിന്താ ശക്തിയും വിവേക ബുദ്ധിയുമുള്ള ചിലര്‍ അതില്‍ നിന്നും ഇറങ്ങിപ്പോന്നത്. പ്രവര്‍ത്തന ഫണ്ടിലെ ബാക്കി തുകയിലെ ന്യായമായ അവകാശത്തിനാണ്  ഞങ്ങള്‍ ചോദിച്ചത്.അല്ലാതെ ഔദാര്യത്തിനല്ല.  മാന്യമായ രീതിയില്‍ ചോദിച്ചതിനെ വളച്ചൊടിച്ച് കമ്മറ്റിയില്‍ അവതരിപ്പിച്ച് വികാരമിളക്കിവിടാന്‍ ശ്രമിക്കുന്ന, ശാന്തിനഗറിലെ സകല വിധ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന, അതിനൊക്കെ തുരങ്കം വെക്കുന്ന, ഐക്യത്തിന്റെ മാലാഖമാരാണെന്ന് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവരെ പൊതുജനം തിരിച്ചറിയണം.  എല്ലാകാലവും ജനങ്ങളെ വിഡ്ഡികളാക്കി കൂടെ നിര്‍ത്താമെന്നത് കേവല വ്യാമോഹം മാത്രമാണ്. ഐക്യമല്ല കടുത്ത ജമാഅത്ത് വിരോധം മാത്രമാണ്. നിങ്ങളുടെ അജണ്ടയെന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. അതാണ്  പാസിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടിയ വലിയ പിന്തുണ വ്യക്തമാക്കുന്നത്.

അതിനാല്‍ ഒരു കത്തും ഫോട്ടോ കോപ്പി എടുത്തു കൊണ്ട് ആളുകളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നീയാണെടോ ഇതില്‍ ഒപ്പു വെച്ചത്? ആരിലാണ് നിനക്ക് വിശ്വാസം നഷ്ടപ്പെട്ടത്? എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള ഈ ഉമ്മാക്കി കാട്ടി പേടിപ്പിക്കല്‍ നിര്‍ത്തണം. ഐക്യത്തെ കുറിച്ച് വാതോരാതെ വയള് പറയുന്നവര്‍ തന്നെ ഇതിനു നേത്രുത്വം കൊടുത്തത് നന്നായി.  ഈ കുത്തിത്തിരുപ്പിന് എവിടെ നിന്നാണ് സഹോദരന്‍മാരേ ദീനില്‍ തെളിവുള്ളത്. അങ്ങനെ ഒരു ഐക്യം ആഗ്രഹിക്കുന്നെങ്കില്‍ ഒപ്പിട്ടവരെ ഭീഷണിപ്പെടുത്തകയല്ലല്ലോ വേണ്ടത്. പാസിന്റെ നേത്രു നിരയിലുള്ളവരെ മോശക്കാരായി ചിത്രീകരിച്ച് പ്രചരണം നടത്തിയാണോ നിങ്ങള്‍ ഐക്യം സ്രുഷ്ടിച്ചെടുക്കുന്നത്.

പാസ് കത്തെഴുതിയത് പച്ച മലയാളത്തിലാണ്. അതിലെ വരികള്‍ മനസ്സിലായില്ലെങ്കില്‍ മലയാളം നന്നായി പഠിക്കാന്‍ ശ്രമിക്കുക. അല്ലാതെ ഒപ്പിട്ടവരെയെല്ലാം നേരിട്ട് പോയി കണ്ട് ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ വളരെ ബുദ്ധി മുട്ടിപ്പോകും. അല്ലെങ്കില്‍ പാസിന്റെ ഭാരവാഹികളെ കണ്ടാല്‍ മതിയല്ലോ. അവര്‍ പറഞ്ഞു തരും വ്യക്തമായി. അതിന് പകരം ഇങ്ങനെ യു.എ.ഇ. മൊത്തം സ്കോഡ് നടത്തി സമയം കളയേണ്ടതില്ല.

യു.എ.ഇ. മഹല്ല് അസോസിയേഷന് വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയവരാണ്  ഇന്ന് പാസിലുള്ളത്. നിഷ്പക്ഷമായി പ്രവര്‍ത്തിച്ച കമ്മറ്റിയെ ജമാഅത്ത് വിരുദ്ധരുടെ ആലയില്‍ കെട്ടാനുള്ള നീക്കത്തെ തുടര്‍ന്നാണ് അവിടെ പൊട്ടലും ചീറ്റലും ആരംഭിച്ചത്. ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നാട്ടില്‍ അക്രമ പരമ്പരകള്‍ ഉണ്ടായപ്പോളും കമ്മറ്റി സെക്രട്ടറിയെ യോഗത്തില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോളും കമാ എന്നൊരക്ഷരം മിണ്ടാതെ ഏട്ടന്‍ ചത്താലും വേണ്ടീല്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന  നിലപാടെടുത്തവര്‍ക്ക് ഐക്യത്തെ പറ്റി പറയാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്.

No comments: