നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്കായി പാസ് കുടകള്‍ വിതരണം ചെയ്യുന്നു

 വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പാസ്

പുതിയ അധ്യയന വര്‍ഷത്തില്‍ മഴ മൂലം സ്കൂളില്‍ പോകുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്ന ശാന്തിനഗറിലെ 50  വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇ യിലെ ശാന്തിനഗര്‍ നിവാസികളുടെ കൂട്ടായ്മയായ പാസ് യു.എ.ഇ കുടകള്‍ വിതരണം ചെയ്യും. 22 ആം തീയതിക്കുള്ളില്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം പൂര്‍ത്തിയാക്കുമെന്ന് ശാന്തിനഗറിലെ പാസിന്റെ പ്രസിഡന്റും ജമാഅത്തെ ഇസലാമി നാസിമുമായ പുത്തലത്ത് അഷ്റഫ്,  കമ്മറ്റിയംഗങ്ങളായ പി.കെ. അബ്ദുസ്സമദ്, കെ.ടി മുഹമ്മദ് തുടങ്ങിയവര്‍ അറിയിച്ചു.

നിസാറിനെ കുറിച്ചുള്ള വാര്‍ത്ത

Manorama News : The Number 1 Malayalam News and Infotainment TV Channel

മനോരമ ചാനല്‍ വാര്‍ത്ത

പാസ് നടുക്കം രേഖപ്പെടുത്തി

ശാന്തിനഗറിലെ പ്രവാസികള്‍ക്ക് നേരെ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങളില്‍ പാസ് നടുക്കം രേഖപ്പെടുത്തി. ആക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പുത്തലത്ത് മുസ്തഫയെ പാസ് അംഗങ്ങള്‍ സന്ദര്‍ച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില പൂര്‍വ്വ സ്ഥിതിയിലായി ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയട്ടെയെന്ന് പാസ് പ്രത്യാശ പ്രകടിപ്പിച്ചു. രാത്രി കാലങ്ങളിലുള്ള ഒറ്റക്കുള്ള സഞ്ചാരം കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും പാസ് ആവശ്യപ്പെട്ടു.

മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുമോദനം

ശാന്തിനഗര്‍ അല്‍ മദ്റസത്തുല്‍ ഇസലാമിയ്യയിലെ വാര്‍ഷിക പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കിയവര്‍ക്ക് ശാന്തിനഗറിലെ പ്രവാസികളുടെ കൂട്ടായ്മയായ പാസ്-യു.എ.ഇ. ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ശാന്തിനഗര്‍ ബനാത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
സദര്‍ മുഅല്ലിം സഈദ് മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ ഇ.മുഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം. ഇബ്രാഹീം മാസ്റ്റര്‍, ജമാഅത്തെ ഇസലാമി നാസിം പുത്തലത്ത് അഷ്റഫ്, മഹല്ല് ജനറല്‍ സെക്രട്ടറി പി.കെ. അഷ്റഫ് മാസ്റ്റര്‍, സിവ ഖത്തര്‍ പ്രതിനിധി കെ.കെ. അബ്ദുന്നാസര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്തമാക്കിയവര്‍ക്കുള്ള പാസിന്റെ ഉപഹാരങ്ങള്‍ കൊടുമയില്‍ കുഞ്ഞബ്ദുല്ല മൌലവി, വി.കെ. മൊയ്തു ഹാജി, വരിക്കോളി ഇബ്രാഹീം ഹാജി, സി.യെം. കുഞ്ഞമ്മദ് ഹാജി, എടച്ചേരിക്കണ്ടി സൂപ്പി തുടങ്ങിയവര്‍ വിതരണം ചെയ്തു. മദ്റസ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി എം.സി. മൊയ്തു സ്വാഗതവും ഇല്ല്യാട്ടുമ്മല്‍ സബാഹ് ഖിറാഅത്തും നടത്തി. 1 മുതല്‍ 6 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നടത്തിയവരെയാണ് അനുമോദിച്ചത്.
ഈ അധ്യയന വര്‍ഷത്തെ മദ്റസ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു.

പുത്തലത്ത് മുസ്തഫയ്ക്ക് ഷാര്‍ജയില്‍ വച്ച് കുത്തേറ്റു

ഷാര്‍ജയില്‍ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്ത് സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ രണ്ട് മലയാളികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. വടകര കുറ്റിയാടി വേളം ശാന്തിനഗര്‍ സ്വദേശി പുത്തലത്ത് മുസ്തഫ (38), കുറ്റിയാടി സ്വദേശി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുസ്തഫക്ക് മാരകമായി മുറിവേറ്റിട്...ടുണ്ട്. ഇടതുകൈയിലെ പേശിയിലെ ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. ഈ കൈയിലെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞുപോയിട്ടുണ്ട്. ഷാര്‍ജ കുൈവത്ത് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച മുസ്തഫയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജമാലിന്റെയും ഇടതുകൈക്കാണ് കുത്തേറ്റത്. തുന്നലിട്ട ശേഷം ജമാലിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മുസ്തഫയെ ഉടന്‍ നാട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികില്‍സ നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമെന്ന് പ്രവാസി അസോസിയേഷന്‍ ശാന്തിനഗര്‍ സെക്രട്ടേറിയറ്റ് മെംബര്‍ വരിക്കോളി അശ്‌റഫ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. . അല്‍ ഖാസിമിയയിലെ എമിഗ്രഷന്‍ ഓഫിസിന് സമീപമുള്ള പാര്‍ക്കിനടുത്ത് നില്‍ക്കുമ്പോള്‍ നന്നായി അറബി സംസാരിക്കുന്ന രണ്ട് യുവാക്കളെത്തി സി.ഐ.ഡികളാണെന്ന് പറഞ്ഞ ശേഷം ഇരുവരോടും ബത്താക്ക ആവശ്യപ്പെട്ടു. സി.ഐ.ഡികളാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് മുസ്തഫയും ജമാലും ആവശ്യപ്പെട്ടപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി. അപ്പോളാണ് തന്നെ ഏതാനും ദിവസങ്ങള്‍ക്ക് സി.ഐ.ഡി ചമഞ്ഞ് കബളിപ്പിച്ചവരാണ് യുവാക്കളെന്ന് ജമാല്‍ തിരിച്ചറിഞ്ഞത്. സി.ഐ.ഡികളാണെന്നും പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ കാറില്‍ കയറി ഇരിക്കാനുമാണ് ഇവര്‍ അന്ന് ജമാലിനോട് പറഞ്ഞത്. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വരാതെ കാറില്‍ കയറില്ലെന്നും ജമാല്‍ പറഞ്ഞതോടെ ഇവര്‍ പൊലീസിനെ വിളിക്കുന്ന പോലെ അഭിനയിച്ച ശേഷം ജമാലിന്റെ പോക്കറ്റിലുണ്ടായിരുന്ന 60 ദിര്‍ഹം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചതോടെ ഇവര്‍ ജമാലിനെ മര്‍ദിച്ചു. ഇത് തടയാന്‍ ചെന്ന മുസ്തഫയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജമാലിനും കുത്തേറ്റു. മുസ്തഫ കുത്തേറ്റ് പിടയുന്നതിനിടെ യുവാക്കള്‍ കടന്നുകളഞ്ഞു.

സി.ഐ.ഡി ചമഞ്ഞെത്തുന്നവര്‍ കബളിപ്പിക്കുന്നതും ആക്രമിക്കുന്നതും ഷാര്‍ജയില്‍ തുടര്‍ക്കലയാവുകയാണ്. ഇത്തരത്തില്‍ ആക്രമിക്കപ്പെട്ട് ആറോളം പേരാണ് ആശുപത്രികളിലുള്ളത്. കബളിക്കപ്പെടുന്നവര്‍ ഇതിലുമധികമാണ്.

കഴിഞ്ഞയാഴ്ച അല്‍ നഹ്ദയിലെ അല്‍ ഷേബ ബില്‍ഡിങിലെ ജോലിക്കാരനും പാസ് മെമ്പറുമായ നിസാര്‍ പടിക്കലക്കണ്ടിയെ കബളിപ്പിച്ച് ഇത്തരം സംഘം കവര്‍ന്നത് 35,000 ദിര്‍ഹമാണ്. കാവല്‍ക്കാരന്റെ മുറിയില്‍ കള്ള് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞാണ് ഇവരെത്തിയത്. മുറി പരിശോധിക്കുന്നതിനിടെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന 35,000 ദിര്‍ഹം ഇവര്‍ എടുത്തു. നിസാറിനെ പൊലീസ് സ്‌റ്റേഷനിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയ ഇവര്‍ ബുഹൈറ സ്‌റ്റേഷന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ അഭിനയിച്ച ശേഷം മുതരിയ സ്‌റ്റേഷന്റെ അടുത്തേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വീണ്ടും ബില്‍ഡിങിലേക്ക് കൊണ്ടുവന്ന ശേഷം ഇത്രാം നമ്പര്‍ റൂമിലെ ആളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഇതിനായി നിസാര്‍ പോയ സമയത്ത് ഇവര്‍ പണവുമായി കടക്കുകയായിരുന്നു.

ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രധാനമായും താവളമാക്കുന്നത് കോര്‍ണീഷുകളാണ്. കോര്‍ണീഷുകളില്‍ ഒറ്റക്ക് എത്തപ്പെടുന്നവരാണ് ഇവരുടെ വലയില്‍ അകപ്പെടുന്നത്. എന്നാല്‍, കോര്‍ണീഷുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ഊര്‍ജിത പരിശോധന തുടങ്ങിയതിനെ തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ വ്യവസായ മേഖലകളിലേക്കും താമസസ്ഥലങ്ങളിലേക്കും തട്ടിപ്പ് മാറ്റി. ഡെലിവറിക്ക് പോയ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന് അല്‍ക്കാനില്‍ വെച്ച് കത്തി കുത്തേറ്റിരുന്നു. ഇയാളിപ്പോഴും ചികിത്സയിലാണ്.

സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പിനിറങ്ങുന്ന ഇത്തരം സംഘത്തെ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ നിയമപാലകരെ അറിയിക്കാതെ മൂടിവെക്കപ്പെടുന്നത് തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും പോലീസ് പറയുന്നു

പാസ് സെക്രട്ടേറിയറ്റ്

പാസ് സെക്രട്ടേറിയറ്റ് ജൂണ്‍ 16 വ്യാഴാഴ്ച രാത്രി 9 മണിക്ക് മംസാറിലെ അന്‍വറലിയുടെ വസതിയില്‍ വെച്ച് ചേരും. അനുമോദന സായഹ്നം, പാസ് കുടുംബ സംഗമം എന്നിവയുടെ അവലോകനവും ഭാവി പരിപാടികളെ കുറിച്ചു ള്ള ചര്‍ച്ചയും അന്നു നടക്കും

അനുമോദന സായാഹ്നം

ചിത്രങ്ങളുടെ മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാന്‍ കഴിയും.

അഭിവാധ്യങ്ങള്‍

തറോല്‍ മുഹമ്മദ്

ശാന്തിനഗര്‍ മഹല്ല് പ്രസിഡന്റ് ജനാബ് മോരങ്ങാട്ട് ഇബ്രാഹീം മാസ്റ്ററുടെ മൂത്ത മകന്‍.
ശാന്തിനഗര്‍ എം.ഡി.എല്‍.പി. സ്കൂള്‍, ചെറുകുന്ന് ഗവ: യു.പി. സ്കൂള്‍, വേളം ഹൈസ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം.
സ്കൂള്‍ പഠന കാലത്ത് യുവജനോത്സവ പ്രസംഗ വേദികളില്‍ നിറഞ്ഞു നിന്നു. നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി.
എസ്.ഐ.ഒ. കുറ്റ്യാടി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി നേത്രു നിരയിലേക്ക്.
പിന്നീട് കോഴിക്കോട് ജില്ല സമിതിയംഗം, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലേക്ക്.
എസ്.ഐ.ഒ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ദീനി മദാരിസ് കോണ്‍ഫറന്‍സ് കണ്‍വീനറായി പരിപാടിയുടെ വന്‍ വിജയത്തിലൂടെ നേത്രുപാടവവും സംഘാടന പാടവവും തെളിയിച്ചു.
ആരാമത്തിലൂടെ എഴുത്തിന്റെ വഴിയിലേക്കും.
മാത്രുഭൂമി, മാധ്യമം,സമകാലിക മലയാളം, പ്രബോധനം തുടങ്ങിയ ഒട്ടുമിക്ക ആനുകാലികങ്ങളിലൂടെയും നിരവധി കനപ്പെട്ട ലേഖനങ്ങള്‍.
രന്ടോളം പുസ്തകങ്ങളുടെ എഡിറ്റര്‍, ലേഖനങ്ങള്‍ പുസ്തക രൂപത്തിലും പുറത്തു വന്നിട്ടുന്ട്.
ചാനല്‍ ചര്‍ച്ചകളില്‍ ക്ഷുഭിത യൌവ്വനത്തിന്റെ നാവായി വര്‍ത്തിച്ചിട്ടുണ്ട്.
സോളിഡാരിറ്റി സംസ്ഥാന കമ്മറ്റിയംഗമായും തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായും ഇപ്പോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും....

ഞങ്ങളുടെ അഭിമാനമായ സഹോദരന്
ശാന്തിനഗറിലെ പ്രവാസി സമൂഹത്തിന്റെ
ആശംസകള്‍ ഒപ്പം
നൂറൂ ചുവപ്പന്‍ അഭിവാധ്യങ്ങള്‍. 

പാസ്-യു.എ.ഇ.