ഗൃഹാതുരത്തം പകര്‍ന്ന മറുനാടന്‍ സംഗമം


 ശാന്തിനഗറില്‍ നിന്നും പഠനത്തിനും ജോലിക്കുമായി നാടുവിട്ട ചെറുപ്പക്കാര്‍ പെരുന്നാല്‍ തലേന്ന് ശാന്തിനഗറില്‍ ഒത്തുചേര്‍ന്നത് പുതുതലമുറക്ക് ഹൃദ്യമായൊരനഭവമായി. പഠനത്തിന്റെയും ജോലിയുടെയും വിശദാംശങ്ങള്‍ പങ്കുവെച്ച് പരസ്പരം പരിചയം പുതുക്കി.ശാന്തിനഗറിന്റെ ദീനീപരവും വിദ്യാഭ്യാസപരവുമായ ഉണര്‍വ്വില്‍ തങ്ങള്‍ കൂടി എന്ത് സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന ആലോചനക്ക് സംഗമം വഴിതെളിച്ചു. തങ്ങള്‍ക്കൂടി രചിക്കുന്നതാണ് ഈ നാടെന്ന സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക്്് ബോധ്യമായി.

ടി.മുഹമ്മദ് നാട്ടിലെ സംഭവവികാസങ്ങളെക്കുറിച്ച ചര്‍ച്ക്ക് നേതൃത്തം നല്‍കി. താര റഹീം നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ബലിപെരുന്നാള്‍ അവസരത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചു.ഫെസ് ബുക്കില്‍ ഗ്രൂപ്പ് ഇആരംഭിക്കും .ആതിഥേയരായ നാട്ടുകാര്‍ ഉള്‍പ്പെടെ അറുപത്തി മൂന്ന് പേര്‍ പങ്കെടുത്തു.
പി.അശ്‌റഫ് അധ്യക്ഷത വഹിച്ചു. 
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക.9497806056 ഇ. ബഷിര്‍ മാസ്‌ററര്‍,9946703380 പി.അശ്‌റഫ്

No comments: