സാമ്രാജ്യത്വ അജണ്ടയെ തിരിച്ചറിയുക- പി.ബി.എം. ഫര്‍മീസ്

സാമ്രാജ്യത്വം വിഭജിച്ച ഇസ്ലാമിലെ രാഷ്ട്രീയ ഇസലാമിനെ പ്രതിനിധീകരിക്കുന്നതിനാലാണ് ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ യുവജന സംഘടനയും വേട്ടയാടപ്പെടുന്നതെന്ന് പി.ബി.എം. ഫര്‍മീസ് പറഞ്ഞു. പാസ് സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും അതിന്റെ ജനകീയ ഇടപെടലുകളും കോര്‍പറേറ്റുകള്‍ക്കും ഫാഷിസത്തിനും എതിരാണെന്ന് വ്യക്തമായി മനസ്സിലാക്കിയതിനാലാണ്, തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നത്. സ്വലാത്ത് വാര്‍ഷികങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുകയും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വികസനഫോറം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെയും ആവശ്യം  പള്ളിയില്‍ മാത്രമൊതുങ്ങുന്ന കള്‍ച്ചറല്‍ ഇസ്ലാമാണ്. വ്യക്തമായ ആദര്‍ശങ്ങളുടെ അഭാവം മൂലമാണ് തീപ്പൊരി നായികമാര്‍ കണ്ണടച്ച് തുറക്കും മുമ്പ് പാര്‍ട്ടി മാറുന്നത്. ഇസ്ലാമിക ആദര്‍ശം മുറുകെ പിടിച്ച് മുന്നേറാന്‍ പാസിന്റെ പ്രവര്‍ ത്തകര്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറലിയുടെ ഖുര്‍ആന്‍ ക്ലാസോടെ ആരഭിച്ച പരിപാടീയില്‍ പ്രസിഡന്റ് പി.യെം. ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. റബീഅസമാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പിന് ചെയര്‍മാന്‍ കെ.പി. ഖാസിം നേത്രുത്വം നല്‍കി.
 വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താരറഹീമിന്റെ യു.എ.ഇ. സന്ദര്‍ശന പരിപാടിയുടെ സി.ഡി. ചെയര്‍മാന്‍ കെ.പി. ഖാസിം ഉപദേശക സമിതിയംഗം ഒതയോത്ത് മൊയ്തുവിന് നല്‍കി പ്രകാശനം ചെയ്തു. പാസ് ലോഗോ സെക്രട്ടേറിയറ്റ് മെമ്പര്‍ വരിക്കോളി അഷ്റഫ് ഉപദേശക സമിതിയംഗം കോവിലരികത്ത് അഷ്റഫിന് നല്‍കി പ്രകാശനം ചെയ്തു.
പഴയകാല മാപ്പിളപ്പാട്ട് ഗായകരായ നമ്പാട്ടില്‍ മമ്മു, പി.ടി.എ റഹീം എന്നിവരും പുതുതലമുറയിലെ സുബൈര്‍ വലകെട്ട്, നവാസ് അരിങ്കിലോട്ട് തുടങ്ങിയവരും അണി നിരന്ന ഗാനവിരുന്നും അരങ്ങേറി.

No comments: