ഐക്യത്തിന്റെ സന്ദേശമുയര്‍ത്തി പാസ് ഇഫ്താര്‍.

യു.എ.ഇയിലെ ശാന്തിനഗറുകാരുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ശാന്തിനഗറും ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഹല്‍ഖയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ നന്മയെ സ്നേഹിക്കുന്നവരുടെ ഒത്തു ചേരലിന് വേദിയായി. രാഷ്ട്രീയ അതിക്രമങ്ങള്‍ക്കൊന്നും ശാന്തിനഗറിന്റെ മനസ്സിനെ വിഘടിപ്പിക്കാന്‍ കഴിയില്ലെന്നും അതിനൊന്നും ഈ മണ്ണില്‍ സ്ഥാനമില്ലെന്നും വിളിച്ചോതുന്ന രീതിയില്‍ ജാതി മത ഭേദമന്യേ 400 ല്‍ പരം ആളുകളാണ് ഇഫ്താര്‍ മീറ്റിലേക്ക് ഒഴുകിയെത്തിയത്. സംഘാടനം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും മീറ്റ് ശ്രദ്ദേയമായി.

 
ഇഫ്താറിന്  തൊട്ടു മുമ്പായി മദ്റസ അങ്കണത്തില്‍ മഹല്ല് സെക്രട്ടറി പി.കെ. അഷ്റഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍  നടന്ന സംഗമത്തില്‍ സോളിഡാരിറ്റി പ്രസിഡന്റ് ടി. ശാക്കിര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി മനോജന്‍, പവിത്രന്‍ മാസ്റ്റര്‍, ഹല്‍ഖാ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍ പ്പിച്ചു.
ഹല്‍ഖാ നാസിം പി.അഷ്റഫ്, വാര്‍ഡ് മെമ്പര്‍ താരറഹീം, പാസ് പ്രസിഡന്റ് പി.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേത്രുത്വം കൊടുത്തു.

പ്രവാസി ഭൂമിയില്‍ കൊടും ചൂടില്‍ നോമ്പെടുക്കുന്ന, നാട്ടിലെ നോമ്പും ഇഫ്താറുമൊക്കെ ഒരു നൊമ്പരമായി മനസ്സില്‍ കൊണ്ടുനടക്കുന്ന പല കാരണങ്ങളാല്‍ നാട്ടിലെ നോമ്പ് അനുഭവിക്കാന്‍ കഴിയാതെ പോയ പാസ് പ്രവര്‍ത്തര്‍ക്ക് ഈ നന്മയുടെ കൂട്ടായ്മയ്ക്ക് അകലെ ഇരുന്നു കൊണ്ട് പങ്കാളികളാകാന്‍ കഴിഞ്ഞത് മനസ്സില്‍ സന്തോഷത്തിന്റെ കുളിര്‍ മഴ പെയ്യിച്ചു..

No comments: