ജനകീയ വികസന സമിതി അംഗത്തെ തഴഞ്ഞു; മന്ത്രിയുടെ പരിപാടി എല്‍.ഡി.എഫ് ബഹിഷ്‌കരിച്ചു.

       ശാന്തിനഗറിന് കടുത്ത അവഗണന       

വേളം: കാക്കുനിയില്‍ മന്ത്രി എം.കെ. മുനീര്‍ പങ്കെടുത്ത തെരുവുവിളക്ക് ഉദ്ഘാടന ചടങ്ങ്, ജനകീയ വികസന സമിതി അംഗം താര റഹീമിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങളും പാര്‍ട്ടി പ്രതിനിധികളും ബഹിഷ്‌കരിച്ചു. അധ്യക്ഷത വഹിക്കേണ്ട സ്ഥലം എം.എല്‍.എ കെ.കെ. ലതികയും എത്തിയിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ എല്ലാ കക്ഷികളെയും ക്ഷണിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനമായതാണത്രെ. എന്നാല്‍, പരിപാടിയുടെ ക്ഷണക്കത്തില്‍ താര റഹീമിന്റെ പേര്‍ ഉള്‍പ്പെടുത്തിയില്ല.

നേരത്തേ ഭരണസമിതി യോഗത്തില്‍ എല്ലാ കക്ഷികളെയും ക്ഷണിക്കാന്‍ തീരുമാനിച്ചപ്പോള്‍ റഹീമിന്റെ കക്ഷിയെ ക്ഷണിക്കുന്നത് മുസ്‌ലിംലീഗില ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നത്രെ. ഇതേതുടര്‍ന്ന് റഹീമിനെ തന്നെ പങ്കെടുപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതും അവസാന നിമിഷം അട്ടിമറിക്കുകയായിരുന്നെന്നാണ് ആരോപണം. ശാന്തിനഗര്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് റഹീം പഞ്ചായത്തിലെത്തിയത്. തെരുവുവിളക്കുകള്‍ അനുവദിച്ചതില്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളെ അവഗണിച്ചതായും പരാതിയുണ്ട്. ശാന്തിനഗര്‍ വാര്‍ഡില്‍ ഒരു വിളക്കുമാത്രമാണ് അനുവദിച്ചത്.

No comments: