മാധ്യമം
കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ജനകീയവികസനമുന്നണി പ്രതിനിധി താരാറഹീമിന്റെ വീടിന് നേരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി ബോംബേറ് ഉണ്ടായത്. അടുക്കളയുടെ മേല്‍ക്കൂരക്കാണ് ബോംബെറിഞ്ഞത്. ഓടുകളും മരഉരുപ്പടികളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റിയാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മംഗളം
വേളം പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ബാംബേറ്
കോഴിക്കോട്: കോഴിക്കോട് വേളം പഞ്ചായത്ത് അംഗം താരറഹിമിന്റെ വീടിനു നേരെ ബോംബേറ്. വീടിന്റെ അടുക്കള ഭാഗത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്കൊപ്പം നിന്നാണ് താര റഹിം വിജയിച്ചത്.
mathrubhumi..
കോഴിക്കോട്ട് പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ആക്രമണം
കോഴിക്കോട്: വേളം പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ഒരു സംഘം ബോംബാക്രമണം നടത്തി. ജനകീയ വികസനമുന്നണി പ്രതിനിധിയായ താര റഹിമിന്റെ വീടിനുനേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
നാടന്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment