വേളത്ത് തീവെപ്പ് പരമ്പര; പലചരക്കു കടയും, വിശ്രമ കേന്ദ്രങ്ങളും കത്തി നശിച്ചു

വേളം: കൂളിക്കുന്നിലും പള്ളിയത്തും സാമീഹിക വിരുദ്ധരുടെ വിളയാട്ടം.
കൂളിക്കുന്നില്‍ സി.പി.എം.പ്രവര്‍ത്തകന്റെ പലചരക്കു കട തീവെച്ചു
നശിപ്പിച്ചു. ഒന്തമ്മല്‍ ശങ്കരന്റെ വീടിനടുത്ത ഓടുമേഞ്ഞ അറപ്പീടികയാണ്
തിങ്കളാഴ്ച പുലര്‍ച്ചെ കത്തിച്ചത്. മേല്‍ക്കൂരയും, കച്ചവട വസ്തുക്കളും
പൂര്‍ണ്ണമായി ചാമ്പലായി.നാദാപുരം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ
അണച്ചു. കടക്കു സമീപത്തെ തെങ്ങും കത്തി നശിച്ചു.
പള്ളിയത്ത് ഗുളികപ്പുഴക്കടവിനു സമീപം ഓല മേഞ്ഞ ബസ്കാത്തിരിപ്പു
കേന്ദ്രം കത്തിച്ചു. ഇതിനോനബന്ധിച്ചു കടയിലെ 8 പ്ലാസ്റ്റിക് കസേര മേശ,
എന്നിയവും തീ വെച്ചു നശിപ്പിച്ചു. പുഴക്കടവിനു സമീപം പൂഴി തൊഴിലാളികളുടെ
വിശ്രമ കേന്ദ്രവും അഗ്നിക്കിരയാക്കി. കട കത്തിച്ചതിന് കുറ്റ്യാടി പൊലീസ്
കേസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സല്‍മ, മെംബര്‍മാരായ കുറുവങ്ങാക്ക്
കുഞ്ഞബ്ദുല്ല, താര റഹീം, കെ.എം.അശോകന്‍ എന്നിവര്‍ സംഭവ സ്ഥലങ്ങള്‍
സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത കാലത്തായി സാമൂഹിക വിരുദ്ധ
ശല്യം വര്‍ധിച്ചിട്ടുണ്ട്.നാലു ദിവസം മുമ്പ് ചോയിമഠത്തില്‍ പരപ്പില്‍
ശശിയുടെ വാഴത്തോട്ടം നശിപ്പിച്ചിരുന്നു.കഴിഞ്ഞാഴച ശാന്തിനഗറില്‍ ജമാഅത്തെ
ഇസ്ലാമി ഓഫീസ് ബോഡ്,വാര്‍ത്താ ബോഡുകള്‍,കൊടിമരങ്ങള്‍ എന്നിവ
തകര്‍ക്കുകയുണ്ടായി.
പൂളക്കൂലില്‍ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ പഴങ്കാവില്‍ അഷ്റഫിന്റെ
ഫര്‍ണിച്ചര്‍ കട, മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ബൈക്ക്, കടയിലെ
വസ്തുക്കള്‍ എന്നിവയും നശിപ്പിച്ചരിന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍
കെ.കെ.അബ്ദുല്ലമാസ്റ്ററുടെ പറമ്പിലെ റബര്‍ തൈകള്‍ വെട്ടിയ
സംഭവവുമുണ്ടായി. പൂളക്കൂലില്‍ കുഞ്ഞാലക്കുട്ടി കേസുമായി ബന്ധപ്പെട്ടാണ്
അതിമ്രങ്ങള്‍ അരങ്ങേറിയത്.
സാമുഹിക വിരുദ്ധ ശല്യം വര്‍ധിച്ച സ്ഥിതിക്ക് വരുന്ന 24 ന് ചേരുന്ന
പഞ്ചായത്ത് ഭരണ സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

No comments: