
അയനോളിക്കുന്ന് കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ താര റഹീം, മഹല്ല് പ്രസിഡന്റ് എം. ഇബ്രാഹീം മാസ്റ്റര്‍, എടത്തില്‍ ക്രിഷ്ണന്‍ മാസ്റ്റര്‍, പ്രൊഫസര്‍ കെ. അബ്ദുരഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ജനകീയ വികസന സമിതിയുടെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ് സോളിഡാരിറ്റിയോടെ സഹകരണത്തോടെ പൂവണിയുന്നത്. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ അയനോളിക്കുന്നിലെ വീട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഇനി നെട്ടോട്ടമോടേണ്ടി വരില്ല. ഒന്നാം ഘട്ടത്തില്‍ 20 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പിന്നീട് വിപുലീകരിക്കാന്‍ കഴിയും വിധമാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.






No comments:
Post a Comment