പ്രഭാഷണ വേദിയിലേക്ക് പ്രകടനം നടത്തിയ യൂത്ത് ലീഗ് നടപടി വിവാദമാകുന്നു.

ശാന്തിനഗര്‍ കേളോത്ത് മുക്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയിലേക്ക് അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കി യൂത്ത് ലീഗ് നടത്തിയ പ്രകടനം വിവാദമാകുന്നു. ശാന്തിനഗറീലെ ജമാഅത്തെ ഇസ് ലാമി ഓഫീസും സോളിഡാരിറ്റി കൊടിമരവും രണ്ട് ദിവസം മുമ്പ് ഇരുളിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനു പിന്നില്‍ ലീഗ് ആണെന്നും ലീഗ് നേത്രുത്വം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റിയാലേ ശാന്തിനഗറില്‍ സമധാനം പുലരുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ഇതിനു പകരമായിട്ടാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടു കൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നേതാക്കളൊന്നും തന്നെ പങ്കെടുത്തില്ലെങ്കിലും ഇത് നടക്കുമ്പോള്‍ അവരെല്ലാവരും തന്നെ ശാന്തിനഗറില്‍ സന്നിഹിതരായിരുന്നു. പ്രകടനത്തില്‍ നിന്നു അണികളെ പിന്തിരിപ്പിക്കാനോ അതു നിയന്ത്രിക്കാനോ ഉള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അവര്‍ ഉദ്ദേശിച്ച ഒരു ഫലവും അതുകൊണ്ടുണ്ടായില്ല.
സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സദസ്സിലേക്ക് വ്രുത്തികെട്ട മുദ്രാവാക്യവുമായി വന്നത് അവരുടെ സാംസ്കാരിക് അധ്:പതനത്തിന് അടി വരയിടുന്നതായി പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അണിയറയില്‍ അനുരഞ്ചന ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം പൊതുജനങ്ങളില്‍ ഉണ്ടായ മോശം പ്രതിച്ചായ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മേല്‍ നേത്രുത്വം വിലയിരുത്തിയതിന്റെ അടിസ്ഥനത്തില്‍ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പുതിയ അടവുമായി സൌഹ്രുദ സംഭാഷണങ്ങളുമായി നിങ്ങാനാണ് ലീഗ് തീരുമാനം.

No comments: