
മലയാളത്തിലെ ഇസ്ലാമിക ആനുകാലികങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി കൊച്ചി ഏര്‍പ്പെടുത്തിയ ഫ്രറ്റേണിറ്റി അവാര്‍ഡിന് ടി.മുഹമ്മദ് വേളത്തിന്റെ ലേഖനം അര്‍ഹമായി. വിവിധ മുസ്ലിം സംഘടനകളുടെ ഔദ്യോഗിക പ്രസിദ്ദീകരണങ്ങളായ രിസാല, വിചിന്തനം, ശബാബ്, സന്തുഷ്ട കുടുംബം, പ്രബോധനം, അല്‍ ബുസ്താന്‍, അന്നസീം തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിച്ചത്. പ്രബോധനത്തില്‍ പ്രസിദ്ദീകരിച്ച ലേഖകന്റെ മഴവില്‍ സമൂഹവും ഇസ്ലാമിക പ്രസ്ഥാനവും എന്ന ലേഖനമാണ് അവാര്‍ഡിനര്‍ഹമായത്.
ഖുര്‍ആനിക മൂല്യങ്ങള്‍ ഉയര്‍തിപിടിക്കല്‍,മാനവ സൌഹാര്‍ദം, മുസ്ലിം
സാഹോദര്യം, വിമര്‍ശനതിലെ മാന്യത, അവതരണ ഗാംഭീര്യം
എന്നിവയായിരുന്നു അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍. കോഴിക്കോട് നടന്ന
ചടങ്ങില്‍ ഇ.ടി.മുഹമ്മെദ് ബഷീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment