യൌവ്വനം ഒന്നിച്ചു പള്ളിപ്പറമ്പിലെ കാടൊഴിഞ്ഞു.

നല്ല കാര്യങ്ങള്‍ക്കു വേണ്ടി ഒന്നിക്കാന്‍ മറ്റൊന്നും തടസ്സമല്ല എന്നു തെളിയിച്ചു കൊണ്ട് ശാന്തിനഗറിലെ യുവാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ എളവനച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ കാടുകള്‍ക്ക് കീഴടങ്ങേന്ടി വന്നു. പരസ്പരം പോരടിച്ചു നിന്നവര്‍ ആയുധങ്ങളുമായി മഹല്ല് പ്രസിഡന്റ് യെം. ഇബ്രാഹീം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി.കെ. അഷ്റഫ് മാസ്റ്റര്‍ എന്നിവരുടെ നേത്രുത്വത്തില്‍ ഏക്കര്‍ കണക്കിനു കാടുമൂടികിടന്നിരുന്ന പള്ളിപ്പറമ്പ് ഐക്യത്തോടെ വെട്ടിത്തെളിച്ചപ്പോള്‍ ശാന്തിനഗറിന്റെ പഴമയിലേക്കുള്ള ഒരു തിരിച്ചു പോക്കായി അത് മാറി.

No comments: