താര റഹീമിന്റെ സ്വീകരണം നാളെ

ശാന്തിനഗറിന്റെ മെമ്പര്‍ താരറഹീമിനു ശാന്തിനഗര്‍ പ്രവാസി അസോസിയേഷന്‍ ഒരുക്കുന്ന സ്വീകരണ പരിപാടി ജനുവരി 27 വ്യാഴാഴ്ച രാത്രി 9.30ന്, അല്‍ തആവുന്‍ മാളിനു സമീപം (അന്‍സാര്‍ മാളിനു എതിര്‍ വശം) പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കും. പരിപാടി ഐ.സി.സി. പ്രസിഡന്റ് നൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഇന്ത്യ യു.എ.ഇ. വൈസ് പ്രസിഡന്റ് അനീസുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ റഫീഖ് എരോത്ത്, അഡ്വ: സാജിദ് അബൂബക്കര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ പങ്കെടുക്കും. ശാന്തിനഗറിന്റെ യുവ ഗായകരുടെ ഇശല്‍ വിരുന്നും ഉണ്ടാകും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഒരുക്കിയിട്ടുണ്ട്.

No comments: