വികസന സമിതി മല്‍സരിച്ചത് അധികാരം പിടിക്കാനല്ല- നൂര്‍ മുഹമ്മദ്.

ഭരണ വ്യവ്സ്ഥയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമയും അതില്‍ നിന്നും ജനങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ പറ്റി ബോധവല്‍ക്കരണത്തിനും പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ രാഷ്ട്രീയത്തെ കുറിച്ച അറിവു നല്‍കുന്നതിനും അഴിമതി വ്യാപകമായ ഈ മേഖലയില്‍ ഒരു തിരുത്തല്‍ ശക്തിയാകാനും വേണ്ടിയാണ് ജനകീയ സമിതികള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്ന് ഷാര്‍ജ ഐ.സി.സി. പ്രസിഡന്റ് നൂര്‍ മുഹമ്മദ് പറഞ്ഞു. വേളം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ താര റഹീമിന്, പ്രവാസി അസോസിയേഷന്‍ ശാന്തിനഗര്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ഇന്ത്യ യു.എ.ഇ. വൈസ് പ്രസിഡന്റ് അനീസുധീന്‍ സി.എച്ച്. മുഖ്യപ്രഭാഷനം നടത്തി. പ്രവാചകന്‍ മാരെല്ലാം തന്നെ ഇസ്ലാമിക പ്രബോധകരും നല്ല സാമൂഹിക പ്രവര്‍ത്തകരും ആയിരുന്നു. അവരില്‍ പലരും ഭരണാധികാരികളും ആയിരുന്നു. ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കെ ഇസ്ലാമില്‍ രാഷ്ട്രീയം പാടില്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതിന്റെ അടിസ്താനം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ആശംസകളര്‍പ്പിച്ചു കൊണ്ട് എം.പി.സി.സി. ചെയര്‍മാന്‍ റഫീഖ് എരോത്ത്, വടകര എന്‍.ആര്‍.ഐ. ഫോറം പ്രസിഡന്റ് അഡ്വ:സാജിദ് അബൂബക്കര്‍, ശാന്തിനഗര്‍ മഹല്ല് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാറൂഖ് മാണിക്കോത്ത്, അല്‍ അമീന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വോട്ട് ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥന കൊണ്ട് തന്റെ വിജയത്തില്‍ പങ്കുചേര്‍ ന്ന മുഴുവന്‍ പ്രവാസികള്‍ക്കും താരറഹീം മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. പാസ് പ്രസിഡന്റ് ഇഖ്ബാല്‍ പി.യെം. അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫസീഹ് ഖിറാഅത്തും അന്‍വറലി സ്വാഗതവും റബീഅസമാന്‍ നന്ദിയും പറഞ്ഞു.

No comments: